Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗണേഷിന്റെ രാജി ഇനി മുഖ്യമന്ത്രി തീരുമാനിക്കും, നിലപാടില്‍ മാറ്റമില്ലെന്ന്‌ പി.സി. ജോര്‍ജ്‌, രാജിക്ക് തയ്യാറാണെങ്കില്‍ തടയേണ്ടതില്ല

07 MARCH 2013 12:52 AM IST
മലയാളി വാര്‍ത്ത.

More Stories...

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...

ആകാംക്ഷയ്‌ക്ക്‌ വിരാമമിട്ട്‌ വനംമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ മന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടതില്ലെന്ന്‌ യു.ഡി.എഫ്‌. നേതാക്കളുടെ ധാരണ. ഗണേഷ് കുമാറിന്റെ രാജി യുഡിഎഫ് യോഗത്തില്‍ ആവശ്യപ്പെട്ടില്ല. ഇക്കാര്യം പരിശോധിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ യോഗം ചുമതലപ്പെടുത്തി. ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടേണ്ടതില്ലെന്ന് യു.ഡി.എഫ്.യോഗത്തിന് മുമ്പ് നടന്ന കക്ഷിനേതാക്കളുടെ യോഗത്തില്‍ ധാരണയെത്തിയിരുന്നു.

എന്നാല്‍ പി.സി ജോര്‍ജും അച്ഛനും ചേര്‍ന്ന് തന്നെ വേട്ടയാടുകയാണെന്നും ഈ നിലയില്‍ മന്ത്രിസഭയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും യു.ഡി.എഫ്.യോഗത്തില്‍ മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. മുഖ്യമന്ത്രി നിര്‍ദേശിച്ചാല്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവച്ച് ജനവിധിക്ക് തയ്യാറാണെന്നും ഗണേഷ് വ്യക്തമാക്കി. രാജിക്ക് തയ്യാറാണെങ്കില്‍ തടയേണ്ടതില്ലെന്ന് പി.സി ജോര്‍ജും യോഗത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വിഷയം നേരത്തെ ചര്‍ച്ച ചെയ്ത് തീരുമാനത്തില്‍ എത്തിയതാണെന്നും ഇനി ഉന്നയിക്കേണ്ടെന്നും യുഡിഫ് കണ്‍വീനര്‍ അറിയിച്ചു.

ഗണേഷിനെതിരെ ആരോപണം ഉന്നയിച്ച ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരെയും നടപടിയുണ്ടാകില്ല. ഇതുസംബന്ധിച്ച് പരസ്യ പ്രസ്താവനകള്‍ വേണ്ടെന്നും മുന്നണിയുടെ ഐക്യത്തിന് പ്രാധാന്യം നല്‍കാനും ധാരണയായി. അതേസമയം, താന്‍ നിലപാടില്‍ നിന്ന് മാറിയിട്ടില്ലെന്നും മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുന്നത് കാക്കുകയാണെന്നും യു.ഡി.എഫ്.യോഗത്തിന് ശേഷം പി.സി.ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. 
മന്ത്രിയെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (ബി) നല്‍കിയ കത്തിനെക്കുറിച്ച് കെ.പി.സി.സി.പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആര്‍ . ബാലകൃഷ്ണപിള്ളയുമായി ചര്‍ച്ച നടത്താനും യു.ഡി.എഫ്.യോഗത്തില്‍ തീരുമാനമായി.
വ്യാഴാഴ്ച രാവിലെ ഉമ്മന്‍ചാണ്ടിയും പി.സി. ജോര്‍ജും കാഴ്ച നടത്തിയിരുന്നു. അപ്പോഴാണ് പി.സി.ജോര്‍ജിനെ മുഖ്യമന്ത്രി അനുനയിപ്പിച്ചത്.

സ്ത്രീവിഷയം ഉന്നയിച്ച് ഗണേഷിന്റെ രാജി ആവശ്യപ്പെടില്ലെന്ന് കേരളാ കോണ്‍ഗ്രസ് ബി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 
ചൊവ്വാഴ്ച രാത്രിതന്നെ രാജി സന്നദ്ധത അറിയിച്ച് ഗണേഷ്‌കുമാര്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി നിഷ്പക്ഷമായി അന്വേഷിക്കണമെന്നും വിവാഹേതര ബന്ധത്തിന്റെ പേരില്‍ തനിക്ക് മര്‍ദ്ദനമൊന്നും ഏല്‍ക്കേണ്ടിവന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. എന്നാല്‍, ഭാര്യയുമായി ചില ദാമ്പത്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന കാര്യം ഗണേഷ് മുഖ്യമന്ത്രിയോട് സമ്മതിച്ചു. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റണമെന്നും മന്ത്രിസ്ഥാനം ഒഴിയാന്‍ താന്‍ തയ്യാറാണെന്നും ഗണേഷ് കുമാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (39 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (41 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (42 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (54 minutes ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (1 hour ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (1 hour ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (1 hour ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends