കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനം തുലാസിൽ; അദ്ദേഹത്തിന്റെ ചെവിയിൽ പ്രധാനമന്ത്രി കിഴുക്കുമെന്ന് ഉറപ്പ്

കോൺഗ്രസ് നേതാവായ രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കോഴിക്കോട് കളക്ടർ എൻ.പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറിയാക്കാനുള്ള നീക്കമാണ് നരേന്ദ്ര മോദിയെ ചൊടിപ്പിച്ചത്. പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ തീരുമാനിച്ച വിവാദ ത്തിൽ തന്നെ നേരിട്ട് കണ്ട് വിശദീകരിക്കണമെന്ന് അമിത് ഷാ കണ്ണന്താനത്തെ അറിയിച്ചു.
അങ്ങനെ ആകെ മൊത്തം കണ്ണന്താനം ബുദ്ധിമുട്ടിലായിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി പിതാവ് പെടാപാടുപെട്ട് വാങ്ങി നൽകിയ മന്ത്രി സ്ഥാനം തെറിക്കുമോ എന്ന് ഭയവും കണ്ണന്താനത്തിന് ഇല്ലാതില്ല. അമിത് ഷായുടെ പൊക്കവും വണ്ണവും കാണുമ്പോൾ കണ്ണന്താനം പേടിച്ചു പോകുമെന്നും ഇന്ദ്രപ്രസ്ഥത്തിൽ രഹസ്യ വർത്തമാനമുണ്ട്.
പിണറായി വിജയന്റെ ചോറുണ്ണാൻ പോയപ്പോഴും അമിത് ഷായുടെ പ്യൂൺ കണ്ണന്താനത്തെ ഫോണിൽ വിളിച്ചിരുന്നു. സാധാരണ അമിത് ഷാ കേന്ദ്ര മന്ത്രിമാരെ തന്റെ സന്നിധിയിൽ വിളിച്ചു വരുത്താറില്ല. അദ്ദേഹത്തിന്റെ ഓഫീസാണ് ഒരു മാതിരി കാര്യങ്ങളൊക്കെ കൈകാര്യം ചെയ്യുന്നത്. ഇത്തവണ ദൈവം കോപിച്ചു എന്നാണ് ശ്രുതി.
കേരളത്തിലെത്തുമ്പോൾ കക്കൂസിനെ കുറിച്ച് മാത്രം സംസാരിക്കുന്നതും കണ്ണന്താനത്തിന് വിനയായിട്ടുണ്ട്. ബിജെപിയെ സഹായിക്കാനാണ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയത്. എന്നാൽ അദ്ദേഹം കേരളത്തിലെ മാധ്യമപ്രവർത്തകർക്കിടയിൽ ഒരു പരിഹാസ കഥാപാത്രമായി മാറി കഴിഞ്ഞു. കുമ്മനം പറയുന്നതിനേക്കാൾ വില പിണറായി പറയുന്നതിനാണെന്നും കണ്ണന്താനത്തെ കുറിച്ച് വർത്തമാനമുണ്ട്. ഇതെല്ലാം കേരളത്തിലെത്തിയ അമിത് ഷാ മനസിലാക്കിയിട്ടുണ്ടെന്ന് കേൾക്കുന്നു.

കണ്ണന്താനത്തിന് സ്ഥലകാല ഭ്രമം സംഭവിച്ചിട്ടുണ്ടെന്നും വർത്തമാനമുണ്ട്. മന്ത്രിയായ വെപ്രാളത്തിൽ അദ്ദേഹം എന്തൊക്കെയോ പുലമ്പുകയാണത്രേ. ബി ജെ പി സംസ്ഥാന ഘടകവുമായി യാതൊരു കൂടിയാലോചനകളും നടത്താറില്ല. സംസ്ഥാനത്തെത്തുന്ന സമയക്രമം ബി ജെ പി ഓഫീസിൽ അറിയിക്കാറില്ല. പ്രധാനമന്ത്രിയെയും അമിത് ഷായെയും കാണുമ്പോൾ ഇത്തരം കാര്യങ്ങൾ ചർച്ചക്ക് വരും. പൊതുവേ ഇത്തരം ആളുകളെ മന്ത്രിയാക്കിയാൽ ഇതാണ് അവസ്ഥയെന്ന് ബിജെപി സംസ്ഥാന നേതൃത്വം കരുതുന്നു.
കണ്ണന്താനത്തെ മന്ത്രിയാക്കിയതിന്റെ പേരിൽ കേരളത്തിൽ നിന്നും ക്രിസ്ത്യാനികളുടെ ഒരു വോട്ട് പോലും കൂടുതൽ കിട്ടില്ലെന്ന കാര്യം ബി ജെ പി സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിച്ചു കഴിഞ്ഞു. മാത്രവുമല്ല പി സി തോമസിനെ പോലെ ബാധ്യതയായി തീരുകയും ചെയ്യും.
https://www.facebook.com/Malayalivartha























