Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

കസേരകള്‍ നിലത്തടിച്ച് പൊട്ടിച്ചു; ആശ്രമത്തിലുള്ളവര്‍ അമേരിക്കന്‍ പൗരനെ തല്ലിച്ചതച്ചു; അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടില്ലാത്ത യുവാവ് 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ 

09 OCTOBER 2017 11:59 AM IST
മലയാളി വാര്‍ത്ത

കരുനാഗപ്പള്ളി അമൃതാനന്ദമയി മഠത്തില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമേരിക്കന്‍ സ്വദേശി മരിയോ സപ്പോട്ടോ (37) പൂര്‍ണമായും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന യുവാവ് 24 മണിക്കൂര്‍ കൂടി നിരീക്ഷണത്തിലായിരിക്കും. യുവാവിന് ബോധമുണ്ട്. സംസാരിക്കാനും ബുദ്ധിമുട്ടില്ല. യുവാവിന് ഒരു എംആര്‍ഐ സ്‌കാനിംഗ് കൂടിയെടുക്കും. അതും കൂടി കഴിഞ്ഞേ യുവാവിന്റെ ആരോഗ്യനില പൂര്‍ണമായും പറയാന്‍ കഴിയുകയുള്ളൂവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം യുവാവിന്റെ മാനസികാവസ്ഥ എന്തെന്നറിയാനായി മനോരോഗ വിദഗ്ധരും യുവാവിനെ പരിശോധിച്ചിട്ടുണ്ട്. 

ശനിയാഴ്ച അര്‍ധരാത്രി 12.50നാണ് മരിയോയെ അമൃതാനന്ദമയി മഠത്തില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയില്‍ ശരീരത്തില്‍ ക്ഷതമേറ്റിറ്റുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിനെ മറ്റ് പരിശോധനകള്‍ക്കായും വിദഗ്ധ ചികിത്സയ്ക്കായും തീവ്ര പരിചരണ വിഭാഗത്തില്‍ അഡ്മിറ്റാക്കി. മെഡിസിന്‍, സര്‍ജറി, ന്യൂറോ സര്‍ജറി, സൈക്യാട്രി എന്നീ വിഭാഗങ്ങളുടെ മേല്‍നോട്ടത്തിലാണ് ചികിത്സ നല്‍കുന്നത്. 

മാരിയോ എന്ന 37 വയസുകാരനെയാണ് ദുരൂഹസാഹചര്യത്തില്‍ ശനിയാഴ്ച അര്‍ധരാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. അമൃതാനന്ദമയീമഠത്തിന്റെ ആംബുലന്‍സില്‍ പോലീസിനൊപ്പമാണു യുവാവിനെയെത്തിച്ചത്. കുഴഞ്ഞു വീണു എന്നും പറഞ്ഞാണ് യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. വിഭ്രാന്തി കാട്ടിയ യുവാവ് കസേരകള്‍ എറിഞ്ഞ് പൊട്ടിച്ചു എന്നാണ് പറയുന്നത്. തുടര്‍ന്ന് അദ്ദേഹത്തെ അവിടെയുള്ളവര്‍ ക്രൂരമായി മര്‍ദിച്ചു എന്നും പറയുന്നുണ്ട്. 

തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന യുവാവിനു കൂട്ടിരുപ്പുകാരായിമഠം പ്രതിനിധികളായ രണ്ടു പേര്‍ ആശുപത്രിയിലുണ്ട്. സംഭവത്തെക്കുറിച്ച് അമേരിക്കന്‍ എംബസി പോലീസിനോടു വിശദീകരണം തേടിയതായാണു സൂചന. 

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ ശരീരമാസകലം പരുക്കുണ്ട്. ശക്തമായ മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്നുള്ള ചതവുകളാണ് ഏറെയും. വലതു കണ്ണിനു മുകളിലും നട്ടെല്ലിന്റെയും നെഞ്ചിന്റെയും വയറിന്റെയും കിഡ്‌നിയുടെയും ഭാഗങ്ങളിലും കാര്യമായി ക്ഷതമേറ്റിട്ടുണ്ട്. മൂത്രത്തിലൂടെ രക്തം പൊടിയുന്നതും കണ്ടെത്തി. കിഡ്‌നിക്കു സാരമായി തകരാര്‍ സംഭവിച്ചതിന്റെ ലക്ഷണമാണിത്. ആശുപത്രിയിലെത്തിച്ചതുമുതല്‍ അര്‍ദ്ധബോധവസ്ഥയിലാണ് യുവാവ്. അതിനാല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. രണ്ടു കൈകളിലും കയര്‍കൊണ്ടു കൂട്ടിക്കെട്ടിയതിന്റെ അടയാളവുമുണ്ട്. മറ്റു പരുക്കുകള്‍ കണ്ടെത്താന്‍ കൂടുതല്‍ പരിശോധന ഇന്നു നടക്കും. 

അമൃതാനന്ദമയീമഠം സന്ദര്‍ശിക്കാനെത്തിയതാണ് യുവാവെന്നുമാത്രം പറയുന്നതല്ലാതെ മറ്റു വിവരങ്ങളൊന്നും പോലീസിന്റെ പക്കലില്ല എന്നാണ് സൂചന. രാത്രിയോടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവ് അക്രമാസക്തനായെന്നും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരെ ഉപദ്രവിച്ചെന്നും ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചെന്നുമാണ് പോലീസ് ഭാഷ്യം. യുവാവ് മദ്യപിച്ചിരുന്നെന്നും നാട്ടുകാരുമായി വഴക്കുണ്ടാക്കിയതിനെത്തുടര്‍ന്നു പരുക്കേറ്റതായാണു സൂചനയെന്നും കൊല്ലം ജില്ലാ പോലീസ് മേധാവി അജിതാ ബേഗം പറഞ്ഞു. ഒരു വിദേശിക്കു ഗുരുതരമായി പരുക്കുപറ്റിയിട്ടും അതേക്കുറിച്ചു വിശദമായി അന്വേഷിക്കാനോ കേസെടുക്കാനോ തയാറാകാതെ ആശുപത്രിയിലെത്തിച്ചു തിരിച്ചുപോയ പോലീസിന്റെ നടപടി കൂടുതല്‍ സംശയത്തിനിടയാക്കിയിട്ടുണ്ട്. 

ഇന്നലെ രാത്രി വരെയും ആശുപത്രിയിലെത്തി യുവാവിന്റെ മൊഴിയെടുക്കാനോ വിവരം തിരക്കാനോ അധികൃതര്‍ തയാറായിട്ടില്ല. മഠത്തില്‍ ഇന്നലെ രാഷ്ട്രപതി സന്ദര്‍ശനം നടത്താനിരിക്കെ സുരക്ഷാ പരിശോധനകള്‍ക്കായി ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭവസമയം സ്ഥലത്തുണ്ടായിരുന്നതായി സൂചനയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (22 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (48 minutes ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (2 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (2 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (4 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends