എം.എം മണിയുടെ സഹോദരന്‍ മരിച്ചു; ചായക്കടയില്‍ നിന്നും കാണാതായ സഹോദരനെ റോഡരുകില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി

തലയ്ക്ക് ഗുരുതര പരിക്കേറ്റ് ഇന്നലെ രാത്രിയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടുമ്പുംചോല പൊത്തന്‍കാട് മുണ്ടക്കല്‍ എം.എം. സനകന്‍ (56) ഇന്നു പുലര്‍ച്ച മരിച്ചു.
വൈദ്യുതി മന്ത്രി എം.എം മണിയുടെ സഹോദരനാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. സംസ്‌കാരം ഇന്നു വൈകുന്നേരം നാലിനു നടക്കും. സഹോദരന്റെ മരണ വിവരം അറിഞ്ഞ് മന്ത്രി എം.എം. മണി ഇന്നു പുലര്‍ച്ചെ മെഡിക്കല്‍ കോളജില്‍ എത്തി. തന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ നിഴലായി നിന്ന പൊന്ന് സഹോദരന് വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമത്തിലാണ് മണി.
ഇന്നലെ രാത്രി 10 മണിയോടെയാണ് സനകനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച വൈകുന്നേരം വെള്ളത്തൂവലിനു സമീപം കുത്തുപാറയില്‍ വഴിയരികില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തി ആദ്യം അടിമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിന്നീട് വിദഗ്ധ ചികിത്സയ്ക്കായാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മരണം സംഭവിച്ചത്. സനകനും ഭാര്യയും കുഞ്ചിത്തണ്ണിക്ക് സമീപം പത്താം മൈലില്‍ വാടകയ്ക്ക് താമസിക്കുകയാണ്. ഇരുവരും വെള്ളിയാഴ്ച പത്താം മൈലില്‍ നിന്ന് കുഞ്ചിത്തണ്ണിക്ക് വരും വഴി അടിമാലിയില്‍ ഒരു ചായക്കടയില്‍ കയറി. അവിടെ നിന്ന് പുറത്തേക്കിറങ്ങിയ സനകനെ കാണാതാവുകയായിരുന്നു.
തലയ്‌ക്കേറ്റ പരിക്ക് വാഹനം ഇടിച്ചതാണോ, അതോ വീണു പരിക്കേറ്റതാണോ എന്നു വ്യക്തമല്ല. വെള്ളത്തൂവല്‍ പോലീസ് ഇന്നു രാവിലെ മെഡിക്കല്‍ കോളജിലെത്തി ഇന്‍ക്വസറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. സംഭവത്തെക്കുറിച്ച് പോലീസിന്റെ പക്കല്‍ കൂടുതല്‍ വിവരങ്ങളില്ല എന്നാണ് വെള്ളത്തൂവല്‍ എസ്‌ഐയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച വിവരം.
https://www.facebook.com/Malayalivartha























