Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍...ഒത്തുതീര്‍പ്പിന് അമൃതാനന്ദമയീ മഠം; വഴങ്ങാതെ ഡി.സി ബുക്‌സ്

09 OCTOBER 2017 06:25 PM IST
മലയാളി വാര്‍ത്ത

മാതാ അമൃതാനന്ദമയിക്കും മഠത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച മുന്‍ ശിഷ്യ ഗെയില്‍ ട്രെഡ് വെല്ലിന്റെ പുസ്തകം കോടതി കയറിയതോടെ ഒത്തുതീര്‍പ്പിന് മഠം അധികൃതര്‍ സമീപിച്ചെങ്കിലും പ്രസാധകരായ ഡി.സി ബുക്‌സ് വഴങ്ങിയില്ല. പബല്‍ഷിംഗ് വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ശ്രീകുമാര്‍ മലയാളി വാര്‍ത്തയോട് ഇക്കാര്യം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വിചാരണയുണ്ടായിരുന്നു. 2014ലാണ് വിവാദമായ പുസ്തകത്തിന്റെ വില്‍പ്പന ഹൈക്കോടതി തടഞ്ഞത്. മഠത്തില്‍ തനിക്കുണ്ടായ ദുരനുഭവങ്ങള്‍ പറയുന്ന വിശുദ്ധ നരകം എന്ന പുസ്തകം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് 2014ല്‍ കൈരളി ചാനല്‍ എം.ഡിയായിരുന്ന ജോണ്‍ ബ്രിട്ടാണ് വിദേശത്ത് വച്ച് അവരുമായി അഭിമുഖം നടത്തിയിരുന്നു. അതും ഏറെ ചര്‍ച്ച ചെയ്തിരുന്നു.

തുടര്‍ന്നാണ് ഡി.സി ബുക്‌സ് ഈ അഭിമുഖം സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പേരില്‍ പുറത്തിറക്കിയത്. തുടര്‍ന്ന് കോട്ടയത്തെ ഡി.സി ബുക്ക്‌സ് ഓഫീസിനും ഉടമ ഡി.സി രവിയുടെ വസതിക്കും നേരെ ആക്രമണം നടന്നിരുന്നു. പുസ്തകം സമുദായസ്പര്‍ധ വളര്‍ത്തുമെന്ന് ആരോപിച്ച് അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട ലീഗല്‍ അഡൈ്വസര്‍ 2014ല്‍ സംസ്ഥാന ചീഫ് സെക്രട്ടറിയെ കണ്ടതായി അന്ന് ഡി.സി രവി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുസ്തകം വിപണിയിലിറങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 5000 കോപ്പികള്‍ വിറ്റിരുന്നു. എന്നാല്‍ അക്രമങ്ങള്‍ക്കു പിന്നില്‍ മഠവുമായി ബന്ധപ്പെട്ടവരാണെന്ന് കരുതുന്നില്ലെന്നും അന്ന് രവി ഡി.സി അദ്ദേഹം പറഞ്ഞിരുന്നു.

പുസ്തകം പ്രസിദ്ധീകരിക്കും മുമ്പ് അമൃതാനന്ദമയി മഠത്തിലെ രണ്ടുപേര്‍ ഡി.സി രവിയെ കാണാനെത്തിയിരുന്നു. മഠത്തിന്റെ ആശയങ്ങള്‍ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ക്ക് വിരുദ്ധമാണെങ്കിലും തങ്ങളിത് പ്രസിദ്ധീകരികരിക്കുമെന്ന് ഡി.സി രവി അവരോട് വ്യക്തമാക്കിയിരുന്നു. പിന്നീടാണ് ഡി.സി ബുക്‌സിന്റെ ഹെറിറ്റേജ് ഷോപ്പിനു നേരെ ആക്രമണമുണ്ടായത്. ആവേശത്തിന്റെ പുറത്താകുമെന്ന് കരുതി ആദ്യം പൊലീസില്‍ പരാതിപ്പെട്ടില്ല. എന്നാല്‍ അന്ന് രാത്രി വീട്ടിലേക്ക് കല്ലേറുണ്ടായപ്പോഴാണ് ഡി.സി രവി പരാതിപ്പെത്. ഹെറിറ്റേജ് ശാഖയില്‍ മൂന്ന് യുവാക്കള്‍ ചേര്‍ന്നാണ് അന്ന് ആക്രമണം നടത്തിയത്. ശാഖയിലെത്തിയ സംഘം പുസ്തകം വലിച്ചുകീറുകയും അമൃതാനന്ദമയീ അമ്മയ്‌ക്കെതിരെയുള്ള അപവാദപ്രചരണങ്ങളില്‍ നിന്ന് ഡി സി ബുക്‌സ് പിന്മാറുക എന്നെഴുതിയ പോസ്റ്റര്‍ പതിയക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (20 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (46 minutes ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (2 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (2 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (4 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends