Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ കുറ്റപത്രം വൈകുന്നതിന് പിന്നിൽ ദുരൂഹത

10 OCTOBER 2017 08:26 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റല്ലാതെ നിര്‍ണായകമായ ഒരു നീക്കം പോലീസിന്റെ ഭാഗത്ത് നിന്നും അതിന് ശേഷം ഉണ്ടായിട്ടില്ല. നാദിര്‍ഷയും കാവ്യാ മാധവനും അടക്കമുള്ളവര്‍ പ്രതി ചേര്‍ക്കപ്പെടുമെന്നും അറസ്റ്റിലാകുമെന്നും വാര്‍ത്തകള്‍ പരന്നുവെങ്കിലും അതുണ്ടായില്ല. അതേസമയം ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് വൈകുന്നത് എന്ത് കൊണ്ട് എന്ന ചോദ്യമാണ് ഉയരുന്നത്. ദിലീപിന് എതിരെ കുറ്റപത്രം തയ്യാറായിട്ടും അത് സമര്‍പ്പിക്കാന്‍ വൈകുന്നത് ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടല്‍ ഉണ്ടായത് കൊണ്ടാണ് എന്നാണ് റിപ്പോര്‍ട്ട് . 90 ദിവസത്തിനുള്ളില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നുവെങ്കില്‍ ദിലീപിന് ജാമ്യത്തിന് അവസരം ലഭിക്കില്ലായിരുന്നു. ജയിലില്‍ കിടന്ന് വിചാരണ നേരിടേണ്ടതായി വരുമായിരുന്നു.

എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വെറും 5 ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയത്. ഇത് പോലീസ് തന്നെ വരുത്തി വെച്ചതാണ് എന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. ഇനി കുറ്റപത്രം എപ്പോള്‍ സമര്‍പ്പിക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല. അന്വേഷണ ഉദ്യോഗസ്ഥനായ എവി ജോര്‍ജും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും നേരത്തെ പറഞ്ഞിരുന്നത് കുറ്റപത്രം ഉടനെ തന്നെ സമര്‍പ്പിക്കും എന്നതായിരുന്നു.

എന്നാല്‍ ലഭിച്ച തെളിവുകള്‍ ദിലീപിനെ പൂട്ടാന്‍ പര്യാപ്തമാണോ എന്ന ആശങ്ക ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെയുണ്ട്. നിലവില്‍ ദിലീപിനെ കേസിലെ ഗൂഢാലോചനയുമായി ബന്ധിപ്പിക്കാനുള്ള ശക്തമായ തെളിവുകള്‍ പോലീസിന്റെ പക്കലില്ലെന്നും വാര്‍ത്തകളുണ്ട്.

കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇനി സമയപരിധിയുടെ കാര്യം ഇല്ലെന്നിരിക്കേ പോലീസ് കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനും ശ്രമിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും എന്ന സൂചനയാണ് അന്വേഷണ സംഘത്തില്‍ നിന്ന് പുറത്ത് വരുന്നത്. ദിലീപിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന പ്രതി ചാര്‍ളിയുടെ രഹസ്യ മൊഴി തന്നെയാണ് നിര്‍ണായകമായിട്ടുള്ളത്. അതേസമയം കുറ്റപത്രം സമര്‍പ്പിക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നതായും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

കുറ്റപത്രത്തിന്റെ ഏകദേശ രൂപം തയ്യാറായിക്കഴിഞ്ഞു എന്നാണ് അറിയുന്നത്. കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടവരെയെല്ലാം ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയുമുണ്ടായി. റിമി ടോമിയുടെ രഹസ്യ മൊഴി കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തുകയുണ്ടായി. കുറ്റപത്രത്തിന്റെ കരട് പരിശോധനയിലും അന്വേഷണ സംഘത്തില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ട് എന്ന് മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റപത്രം പഴുതടച്ചത് അല്ലെങ്കില്‍ കോടതിയില്‍ നിന്നും വിമര്‍ശമുണ്ടാകും എന്നത് മാത്രമല്ല, പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യും.

ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയതോടെ 90 ദിവസത്തിനകം കുറ്റപത്രം എന്ന കടമ്പ അന്വേഷണ സംഘത്തിന് മുന്നില്‍ ഇപ്പോഴില്ല. അതുകൊണ്ട് തന്നെ പഴുതടച്ചുള്ള കുറ്റപത്രം തയ്യാറാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ചെറിയ പഴുതിന് പോലും വലിയ വില കൊടുക്കേണ്ടതായി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (14 minutes ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (35 minutes ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (48 minutes ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (58 minutes ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (1 hour ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (2 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (2 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (10 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (11 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (11 hours ago)

Malayali Vartha Recommends