വയനാട്ടിലെ ചെക്‌പോസ്റ്റില്‍ ബസ് യാത്രക്കാരില്‍ നിന്ന് 30 കിലോ സ്വര്‍ണം പിടികൂടി

വയനാട്ടിലെ തോല്‍പ്പെട്ടി ചെക്‌പോസ്റ്റില്‍ ബസ് യാത്രക്കാരില്‍ നിന്ന് 30 കിലോഗ്രാം സ്വര്‍ണം പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് സ്വകാര്യ ബസില്‍ എക്‌സൈസ് ഇന്റലിജന്‍സ് വിഭാവും തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റ് ജീവനക്കാരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തത്.
ബംഗളൂരുവില്‍ നിന്ന് കല്ലട സ്ലീപ്പര്‍ കോച്ച് ബസില്‍ പെരിന്തല്‍മണ്ണക്ക് വരികയായിരുന്നു പ്രതികള്‍. നാലു ബാഗുകളിലായി ബസിന്റെ പുറകിലെ സീറ്റിനടിയിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഏകദേശം 10 കോടി രൂപ വില മതിക്കുന്ന ആഭരണങ്ങളാണ് പിടിച്ചെടുത്തത്.
സംഭവത്തില്‍ ബംഗളൂരു സ്വദേശികളായ സങ്കേഷ് ബി, അഭയ് എം,ചമ്പാരം, മദന്‍ലാല്‍, വിക്രം, കമലേഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ടെ പ്രശസ്ത ജ്വലറിയിലേക്കാണ് സ്വര്‍ണം കൊണ്ടു വന്നതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കസ്റ്റഡിയിലെടുത്തവരെ വിശദ ചോദ്യം ചെയ്യലിന് ശേഷം സെയില്‍ ടാക്‌സ് വിഭാഗത്തിന് കൈമാറും. സ്വര്‍ണം പിടികൂടിയ പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ നിന്നും എത്തുന്ന മറ്റ് വാഹനങ്ങളും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.
വയനാട് എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ എ.ജെ ഷാജി, പ്രിവന്റീവ് ഓഫീസര്‍മാരായ സി.പി വിജയന്‍, എം.കെ ഗോപി, കെ.ജെ സന്തോഷ്, കെ.എം സൈമണ്‍, കെ. രമേഷ്, സി.ഇ.ഒമാരായ എ.ടി.കെ. രാമചന്ദ്രന്‍, മിഥുന്‍ കെ, അജോഷ് വിജയന്‍, സുധീഷ് കെ.കെ, െ്രെഡവര്‍ ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്.
https://www.facebook.com/Malayalivartha


























