നാണമില്ലല്ലോ മഞ്ഞ ഓണ്‍ലൈന്‍ പത്രമേ... കഴുത കാമം കരഞ്ഞു തീര്‍ക്കുന്നതു പോലെ ചിലയാളുകള്‍ അമിത് ഷായുടെ മകനെതിരായ അഴിമതി വാര്‍ത്ത ചര്‍ച്ചിക്കുകയാണെന്ന് കെ സുരേന്ദ്രന്‍

കഴുത കാമം കരഞ്ഞു തീര്‍ക്കുന്നതു പോലെ ചിലയാളുകള്‍ അമിത് ഷായുടെ മകനെതിരായ അഴിമതി വാര്‍ത്ത ചര്‍ച്ചിക്കുകയാണെന്ന പരിഹാസവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മഞ്ഞ ഓണ്‍ലൈന്‍ ന്യൂസ് എന്നു വിളിച്ച് അഴിമതി പുറത്തുകൊണ്ടു വന്ന മാധ്യമത്തെ സുരേന്ദ്രന്‍ ആക്ഷേപിക്കുകയും ചെയ്തു.
വെങ്കിടേഷ് രാമകൃഷ്ണനെപ്പോലുള്ള സിപിഎം അടിമ മാധ്യമപ്രവര്‍ത്തകരെ രംഗത്തിറക്കി മലയാള മാധ്യമങ്ങളും ഈ വാര്‍ത്ത ആഘോഷിക്കുകയാണെന്നും സുരേന്ദ്രന്‍ ഫോസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പോസ്റ്റില്‍ പറയുന്നു.
'അമിത് ഷായുടെ മകന്‍ തന്നെ കാണിച്ച ലാഭക്കണക്ക് പുറത്തുവിടുന്നതില്‍ എന്താണിത്ര വലിയ അന്വേഷണാത്മകതയിരിക്കുന്നത്? അമിത് ഷായുടെ മകന് അതും ഒരൊന്നാന്തരം മാര്‍വാടിക്ക് കച്ചവടം ചെയ്യാന്‍ പാടില്ലേ? ലാഭമുണ്ടാക്കാന്‍ പാടില്ലേ? ഇതില്‍ എവിടെയാണ് സര്‍ക്കാര്‍ സഹായം ലഭിച്ചത്? ഇതില്‍ എന്താണ് അഴിമതിയുള്ളത്?' സുരേന്ദ്രന്‍ ചോദിക്കുന്നു.
16,000 ഇരട്ടി ലാഭം വെറും രണ്ടു വര്‍ഷം കൊണ്ട് ഉണ്ടാക്കിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരെ 'ദ വൈര്‍' ആണ് അഴിമതി ആരോപണം ഉന്നയിച്ചത്.
അമിത് ഷായുടെ മകന്‍ ജയ് ഷാ ഭായ് അമിത് ഷാ ഡയറക്ടറായിരുന്ന ടെംപിള്‍ എന്റര്‍െ്രെപസ് െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരായാണ് ആരോപണം. 201415 കാലയളവില് 15000 രൂപ മാത്രം വിറ്റുവരവുണ്ടായിരുന്ന കമ്പനിയുടെ വിറ്റുവരവ് അടുത്ത വര്‍ഷം 80.5 കോടിയായി ഉയര്‍ന്നു എന്നാണ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
നേരത്തെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്കെതിരെ അഴിമതി ആരോപണം പുറത്തുകൊണ്ടു വന്നതും ഇതേ വെബ്‌സൈറ്റായിരുന്നു.
https://www.facebook.com/Malayalivartha


























