മറ്റൊരു മതസ്ഥനെ വിവാഹം കഴിക്കുന്നത് ലൗ ജിഹാദല്ലെന്ന് ഹൈക്കോടതി

എറണാകുളം കണ്ടനാട്ടെ വിവാദ യോഗ കേന്ദ്രവുമായി ബന്ധപ്പെട്ട കേസില്‍ ലൗ ജിഹാദിന്റെ സൂചനകളില്ലെന്ന് ഹൈക്കോടതി. മറ്റൊരു മതസ്ഥനെ വിവാഹം കഴിച്ചത് ലൗ ജിഹാദായി കാണുന്നില്ല. എല്ലാ ഹേബിയസ് കോര്‍പസ് കേസുകളും സെന്‍സേഷനലൈസ് ചെയ്യാന്‍ പാടില്ലെന്നും ഹൈകോടതി വ്യക്തമാക്കി.
യോഗ കേന്ദ്രത്തിനെതിരെ ശ്രുതി എന്ന യുവതി നല്‍കിയ ഹര്‍ജിയും ശ്രുതിയെ വിട്ടുകിട്ടണമെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് അനീസ് ഹേബിയസ് കോര്‍പസ് ഹര്‍ജിയും പരിഗണിക്കവെയായിരുന്നു കോടതി പരാമര്‍ശം. മതപരിവര്‍ത്തനത്തിലൂടെയോ മറ്റ് മതസ്ഥനെ വിവാഹം കഴിക്കുന്നതിനെയോ ജിഹാദ് എന്നോ ഘര്‍വാപ്പസി എന്നോ വിളിക്കരുതെന്നും ഹൈകോടതി പറഞ്ഞു.
അനീസ് എന്ന യുവാവുമായി വിവാഹം നടന്നതിന്റെ രേഖകള്‍ ശ്രുതി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ശ്രുതിക്ക് അനീസിനൊപ്പം പോകാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഹര്‍ജികള്‍ തീര്‍പ്പാക്കാതിരുന്ന ഹൈകോടതി പിന്നീട് വിശദ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അറിയിച്ചു.
https://www.facebook.com/Malayalivartha


























