മാര്‍ത്താണ്ഡം കായല്‍ കൈയ്യേറ്റം: വിശദീകരണം നല്‍കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

മന്ത്രി തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന ആരോപണത്തെ കുറിച്ച് 10 ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. കായല്‍ കൈയേറ്റം കണ്ടെത്തിയതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നോയെന്ന കാര്യം മറ്റെന്നാള്‍ അറിയിക്കാനും ജസ്റ്റിസ് പി.ബി.സുരേഷ് കുമാര്‍ നിര്‍ദ്ദേശിച്ചു.
കായല്‍ നികത്തി റിസോര്‍ട്ടിലേക്ക് വഴി പണിതിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ മറുപടി നല്‍കണമെന്നാണ് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കായല്‍ കൈയേറ്റ വിഷയവുമായി സര്‍ക്കാരിന്റെ പക്കല്‍ എന്തൊക്കെ രേഖകള്‍ ഉണ്ടെന്നും അറിയിക്കണം.
കായല്‍ കൈയേറ്റത്തില്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ സ്വദേശിയും കൈനകരി പഞ്ചായത്ത് അംഗവുമായ ബി.കെ. വിനോദ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. കൈയേറ്റം തിട്ടപ്പെടുത്തി സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കണം, അനധികൃതമായി വാങ്ങിയ ഭൂമിയുടെ പട്ടയം റദ്ദാക്കണം, കായല്‍ ഭൂമി പൂര്‍വവസ്ഥിതിയിലാക്കി ഡാറ്റാബാങ്കില്‍ ഉള്‍പ്പെടുത്തണം തുടങ്ങിയവയാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍.
https://www.facebook.com/Malayalivartha


























