കടം വാങ്ങിയ പണം തിരികെ ചോദിച്ചപ്പോൾ കേസിൽ കുടുക്കുമെന്ന് ഭീഷണി; സമനില തെറ്റിയപ്പോൾ സെലീനയോട് ചെയ്തത് മനസാക്ഷി നടുങ്ങുന്ന ക്രൂരത...

അടിമാലി പതിനാലാം മൈല്‍ ചാരുവിള പുത്തന്‍പുരയില്‍ സാമൂഹ്യ പ്രവര്‍ത്തകയായ സെലീനയെ (41)അതിദാരുണമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റിൽ. അടിമാലിയില്‍ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുന്ന തൊടുപുഴ വണ്ടമറ്റം പടിക്കുഴി ഗിരോഷ് (30) ആണ് പിടിയിലായത്. കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍ പതിനാലാം മൈലില്‍ മുഴുവന്‍ മറ്റത്തില്‍ നേഴ്സറിയ്ക്ക് സമീപമുള്ള വീട്ടിലാണ് സെലീന താമസിച്ചിരുന്നത്.
ഈ വീടിന്റെ പിറകിലായാണ് മൃതദേഹം കിടന്നത്. വിവസ്ത്രയായ അവസ്ഥയിലായിരുന്നു മൃതദേഹം. പ്രതി ഗിരോഷ് നേരത്തെ ഒരു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും അത് പെൺകുട്ടി സാമൂഹ്യപ്രവർത്തകയായ സെലീനയോടു പറയുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയെ സെലീന സഹായിച്ചതോടെ ഗിരോഷിന് സെലീനയോട് വൈരാഗ്യമുണ്ടായിരുന്നു. എന്നാൽ ഇതിനുശേഷം സെലീനയും ഗിരോഷും പലതവണ കണ്ടുമുട്ടുകയും സൗഹൃദത്തിലാകുകയും ചെയ്തു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. ഇതിനെത്തുടർന്നുണ്ടായ തർക്കമാണ് ഇയാളെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.
മത്സ്യവ്യാപാരിയായ ഭര്‍ത്താവ് രാത്രി വീട്ടിലെത്തിയപ്പോൾ പതിവില്ലാതെ വീട് പൂട്ടിയിരുന്നു. ലൈറ്റുകള്‍ തെളിച്ചതുമില്ല. അതിനാൽ വീടിന്റെ പിന്‍ഭാഗത്ത് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. സിയാദിന്റെ നിലവിളി കേട്ട് സമീപത്തുള്ള സ്ഥാപനത്തില്‍ നിന്ന് അടക്കമുള്ളവര്‍ ഓടിയെത്തുകയായിരുന്നു. വീടിനടുത്തുള്ള സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കിയത്. അടിമാലി സി ഐ പി കെ സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്. താൻ തന്നെയാണ് കൃത്യം ചെയ്തതെന്ന് ഇയാൾ സമ്മതിക്കുകയും ചെയ്തു.
പ്രതി സെലീനയുടെ വീട്ടിലെത്തിയപ്പോൾ അവൾ തുണി അലക്കുകയായിരുന്നു. ഭാര്യയെ പ്രസവത്തിന് കയറ്റിയിരിക്കുകയാണെന്നും കടം വാങ്ങിയ പണം തിരിച്ച് നൽകണമെന്നും ഇയാൾ സെലീനയോടു ആവശ്യപ്പെട്ടു. ഇതു കേട്ടപ്പോൾ ഞാൻ അഭിഭാഷകയാണെന്നും കേസിൽ കുടുക്കുമന്നും പറഞ്ഞ് അവൾ ഭീഷിണിപ്പെടുത്തി. ഇതുകേട്ടപ്പോൾ ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ സമീപത്ത് കണ്ട കത്തിയെടുത്ത് കഴുത്തിൽ പലതവണ കുത്തുകയും ഇടതുഭാഗത്തെ മാറിടം മുറിച്ചെടുത്ത് തുണിയിൽ പൊതിഞ്ഞ് വീട്ടിൽകൊണ്ട് പോയി മുറിയിൽ സൂക്ഷിക്കുകയും ചെയ്തു. അവളോടുള്ള ദേഷ്യവും വെറുപ്പുമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha
























