Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എല്ലാ സംശയങ്ങളും വളര്‍ത്തച്ചന് നേരെ... ചെന്നായ് കൊണ്ട് പോയെന്ന് കരുതിയ കുട്ടിയെ ചതിച്ചത് വളത്തച്ഛനായ ചെന്നായ്; അറസ്റ്റ് ചെയ്ത് വിട്ടയച്ചു

14 OCTOBER 2017 11:33 PM IST
മലയാളി വാര്‍ത്ത

ടെക്‌സാസിലെ റിച്ചാര്‍ഡ്‌സണില്‍ കാണാതായ മൂന്നു വയസുകാരി പെണ്‍കുട്ടിയെ വളര്‍ത്തച്ഛന്‍ കൊന്നു കളഞ്ഞതാകാമെന്ന നിഗമനത്തില്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സി എഫ്ബിഐ. കുട്ടിയെ കാണാതായെന്നു പറയുന്ന സമയത്ത് വീട്ടിലെ ഒരുവാഹനം പുറത്തുപോയി മടങ്ങിവന്നുവെന്ന നിര്‍ണായക തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അയല്‍വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഈ ദൃശ്യപരിശോധനയിലാണ് തെളിവ് കിട്ടിയത്. ഇതോടെ 1.6 കോടിയുടെ ജാമ്യത്തില്‍ വിട്ടയച്ച വളര്‍ത്തച്ഛന്‍ വെസ്ലി മാത്യു (37) കൊലക്കേസില്‍ പ്രതിയാകുമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്.

പോലീസ് കസ്റ്റഡിയിലായ ഇദ്ദേഹത്തെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു. എന്നാല്‍ കുട്ടിയെ ദത്തെടുത്തത് കൊച്ചിയില്‍ നിന്നാണെന്ന വാര്‍ത്ത സാമൂഹികനീതി വകുപ്പ് അധികൃതര്‍ നിഷേധിച്ചു. മറ്റേതോ സംസ്ഥാനത്തു നിന്നാകാമെന്നാണ് ഇവരുടെ നിഗമനം. ഈ വിവരം അറിഞ്ഞ ടെകസാസിലെ മലയാളി സമൂഹം ആകെ ഞെട്ടലിലാണ്. മലയാളിയായ വെസ്ലി മാത്യു മറ്റുള്ളവരുമായി അടുക്കുന്ന പ്രകൃതക്കാരനല്ലായിരുന്നുവെന്നു പരിസരവാസികള്‍ പറയുന്നു. കുഞ്ഞിനു സംസാര, വളര്‍ച്ചാ വൈകല്യങ്ങളുണ്ടായിരുന്നതാകാം കൊലപാതകത്തിനു കാരണമെന്നു പൊലീസ് കരുതുന്നു. ഇയാള്‍ ചോദ്യംചെയ്യലിനോടു സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ റിച്ചാര്‍ഡ്‌സണില്‍ കാണാതായ മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യൂസിന് വേണ്ടിയുള്ള തിരച്ചിലിന് സംഭവം നടന്ന് അഞ്ച് പിന്നിട്ടിട്ടും ഫലമുണ്ടായില്ല.

മൂന്നു വയസുകാരിയെ പാല്‍ കുടിക്കാത്തതിന് വീടിനു പുറത്തു നിര്‍ത്തിയെന്നും പിന്നാലെ കുട്ടിയെ കാണാതെ പോവുകയായിരുന്നുവെന്നുമാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. എന്നാല്‍ ഇതു കള്ളമാണെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പു ദത്തെടുത്ത കുട്ടിയെ ശനിയാഴ്ച മുതലാണ് കാണാതായത്.

കുട്ടിയെ കാണാതായി അഞ്ചുമണിക്കൂറിനു ശേഷമാണ് ഇവര്‍ പോലീസിനെ ഇക്കാര്യം അറിയിച്ചത്. ഇതില്‍ അസ്വഭാവികത തോന്നിയ പോലീസ് ഇവരുടെ സ്വന്തം മകളെ കസ്‌ററഡിയിലെടുത്ത് ചൈല്‍ഡ് കെയര്‍ വിഭാഗത്തിന്റെ സംരക്ഷണയിലാക്കുകയും ചെയ്തു. കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാനും മൃഗങ്ങള്‍ ആക്രമിക്കാനും സാധ്യതയില്ലെന്നു കണ്ടതോടെ സംശയം വെസ് ലിയിലേക്ക് തിരിയുകയായിരുന്നു. പൊലീസ് ശനിയാഴ്ച പിതാവ് വെസ്ലി മാത്യുവിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് രണ്ടരലക്ഷം ഡോളര്‍ ബോണ്ടില്‍ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. എഫ്ബിഐയും യുഎസ് മാര്‍ഷല്‍സ് ഓഫീസുമുള്‍പ്പെടെ വിവിധ ഏജന്‍സികളുടെ നേതൃത്വത്തിലാണ് കുഞ്ഞിനായുള്ള അന്വേഷണം പുരോഗമിക്കുന്നത്. വീടിന്റെ പരിസര പ്രദേശങ്ങളില്‍ നിന്ന് അന്വേഷണം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘങ്ങള്‍. കുഞ്ഞിന് മാനസിക വളര്‍ച്ച കുറവാണെന്നും രാത്രി എഴുന്നേറ്റ് ഭക്ഷണത്തിന് വാശിപിടിക്കാറുണ്ടെന്നും ആ ശീലം മൂലം കുഞ്ഞിന് തൂക്കംകൂടുന്നത് ഒഴിവാക്കാനും ദുശ്ശീലം മാറ്റാനുമാണ് രാത്രി ശകാരിച്ചതും പുറത്ത് നിര്‍ത്തിയതും എന്ന മൊഴിയാണ് പിതാവ് നല്‍കിയിട്ടുള്ളത്. ഇതും വിശ്വാസയോഗ്യമല്ല എന്ന നിലപാടിലാണ് പോലീസ്.

ഒന്നര വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ച നിലയില്‍ ബീഹാറിലെ ഗയ ജില്ലയില്‍ നിന്നും കണ്ടെത്തിയ കുട്ടിയെ 2015 ഫെബ്രുവരി 4 നായിരുന്നു എന്‍ജിഒ യ്ക്ക് കൈമാറിയത്. ദത്തെടുക്കും മുമ്പ് കുട്ടിയുടെ പേര് സരസ്വതി എന്നായിരുന്നു. ചെറിയ ദുര്‍വാശിയുണ്ട് എങ്കിലും സാധാരണ കുട്ടി തന്നെയായിരുന്നു. എന്‍ജിഒ യിലെ കെയര്‍ടേക്കറായ ഒരു സ്ത്രീയുമായി കുഞ്ഞിന് നല്ല അടുപ്പമുണ്ടായിരുന്നു.

മുത്തശ്ശി എന്ന് കുട്ടി വിളിച്ചിരുന്ന സ്ത്രീയ്ക്ക് വേണ്ടി മണിക്കൂറോളം കുഞ്ഞ് അനാഥാലത്തിന്റെ പടിക്കെട്ടുകളില്‍ ഇരിക്കുമായിരുന്നു. ഈ സ്ത്രീ എത്തുമ്പോള്‍ ഓടിയെത്തി അവരെ കുട്ടി കെട്ടിപ്പിടിക്കുന്നതും പതിവായിരുന്നെന്ന് എന്‍ജിഒയുടെ സെക്രട്ടറി ബബിതാ കുമാരി പറയുന്നു. കുട്ടിയുടെ കണ്ണിന് ചെറിയ കാഴ്ചക്കുറവുണ്ടായിരുന്നെന്നും ഇവര്‍ ഓര്‍ക്കുന്നു. വന്ന ദിവസം നിശബ്ദയായിരുന്ന കുട്ടി പതിയെ പതിയെ എല്ലാവരുമായി അടുക്കുകയും കൂട്ടാകുകയുമായിരുന്നെന്നും ബബിത പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (3 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (5 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (5 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends