പ്രതീക്ഷയോടെ സ്ഥാനാര്‍ത്ഥികള്‍... വേങ്ങര ആരെ തുണയ്ക്കും, വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്, അന്തിമവിധി 12 മണിയോടെ

കാത്തിരിപ്പ് ഇനി മണിക്കൂറുകള്‍ മാത്രം. വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ട് മണി മുതല്‍ നടക്കും. ഉച്ചയ്ക്കു പന്ത്രണ്ടോടെ അന്തിമഫലമറിയാമെന്നാണു കരുതുന്നത്.165 ബൂത്തുകളിലെ വോട്ട് 12 റൗണ്ടുകളിലായി എണ്ണും. ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്.
തപാല്‍ വോട്ട് രാവിലെ എട്ടുവരെ സ്വീകരിക്കും. 7.45ന് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം തുറക്കും. നിരീക്ഷകന്‍ അമിത് ചൗധരി, കലക്ടര്‍ അമിത് മീണ, വരണാധികാരി സജീവ് ദാമോദര്‍ എന്നിവരുടെയും സ്ഥാനാര്‍ഥികളുടെയും സാന്നിധ്യത്തിലാണ് മുറി തുറക്കുക. വോട്ടെണ്ണലിന് 14 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
നിരീക്ഷകന് ആവശ്യമെങ്കില്‍ ഉപയോഗിക്കുന്നതിന് ഒരു മേശകൂടിയുണ്ടാകും. സൂപ്പര്‍വൈസര്‍, സൂക്ഷ്മനിരീക്ഷകന്‍, കൗണ്ടിങ് അസിസ്റ്റന്റ് എന്നിങ്ങനെ മൂന്ന് ഉദ്യോഗസ്ഥരാണ് ഓരോ മേശയിലുമുണ്ടാവുക.യുഡിഎഫിന്റെ സിറ്റിങ് സീറ്റായ വേങ്ങരയില്‍ ഇത്തവണ എല്‍ഡിഎഫും ശക്തമായ പ്രചാരണമാണു കാഴ്ചവച്ചത്.
ബിജെപിയും മത്സരരംഗത്തുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ.എന്‍.എ. ഖാദറും, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പി.പി.ബഷീറും ബിജെപി സ്ഥാനാര്‍ഥിയായി കെ. ജനചന്ദ്രനുമാണ് രംഗത്തുള്ളത്. സ്വതന്ത്രരുള്‍പ്പെടെ ആകെ ആറു സ്ഥാനാര്‍ഥികള്‍ ജനവിധി തേടി. വേങ്ങരയില്‍ എല്ലായിടത്തം കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha
























