വേങ്ങര ഉപതിരഞ്ഞെടുപ്പ്... ആദ്യലീഡ് യുഡിഎഫിന്, ഖാദറിന് വോട്ടിന്റെ ലീഡ്

എആര്‍ നഗറിലെ വോട്ടെണ്ണല്‍ തുടരുമ്പോള്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദര്‍. ആദ്യ ഫലസൂചനകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍.എ. ഖാദര്‍ മുന്നില്‍. 1130 വോട്ടിന്റെ ഭൂരിപക്ഷമാണ് ഖാദറിനുള്ളത്. വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു തുടക്കമായി. തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 15 മിനിറ്റിനുള്ളില്‍ ആദ്യ ഫലസൂചനകള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടാണെന്ന് അറിയിച്ചിരുന്നെങ്കിലും ആകെ ലഭിച്ചത് ഒരേയൊരു പോസ്റ്റല്‍ വോട്ട് മാത്രമാണ്. തുടര്‍ന്ന് എആര്‍ നഗര്‍ പഞ്ചായത്തിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. ഉച്ചയ്ക്കു പന്ത്രണ്ടോടെ അന്തിമഫലമറിയാമെന്നാണു കരുതുന്നത്. 165 ബൂത്തുകളിലെ വോട്ട് 12 റൗണ്ടുകളിലായി എണ്ണും. ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്.
യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ.എന്‍.എ. ഖാദറും, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പി.പി. ബഷീറും ബിജെപി സ്ഥാനാര്‍ഥിയായി കെ. ജനചന്ദ്രനുമാണ് രംഗത്തുള്ളത്. സ്വതന്ത്രരുള്‍പ്പെടെ ആകെ ആറു സ്ഥാനാര്‍ഥികള്‍ ജനവിധി തേടി. ലോക്‌സഭാംഗമായതിനെത്തുടര്‍ന്ന് മുസ്‌ലിം ലീഗിലെ പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച സീറ്റിലേക്കാണ് തിരഞ്ഞെടുപ്പു വേണ്ടിവന്നത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ വേങ്ങരയില്‍ ഇത്തവണ എല്‍ഡിഎഫും ശക്തമായ പ്രചാരണമാണു കാഴ്ചവച്ചത്. കനത്ത സുരക്ഷയാണ് വോട്ടെണ്ണലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























