ഉമ്മന്‍ ചാണ്ടിക്ക് റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്ന് നിയമമന്ത്രി പറഞ്ഞത് തെറ്റ്... സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉമ്മന്‍ ചാണ്ടിക്ക് വിവരാവകാശ നിയമപ്രകാരം നല്‍കേണ്ടി വരും

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വിവരാവകാശ നിയമപ്രകാരം നല്‍കേണ്ടി വരും. നേരത്തെ മാറാട് കമ്മീഷന്‍ റിപ്പോര്‍ട്ട് ഇത്തരത്തില്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടിക്ക് റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്ന് നിയമമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ അത് വിവാദമാകാനാണ് സാധ്യത.
മാറാട് കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്ന് അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിവരാവകാശ പ്രവര്‍ത്തകനായ ഡി.ബി.ബിനുവാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചത്. എന്നാല്‍ പ്രസ്തുത റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചില്ലെന്ന കാരണം പറഞ്ഞ് നിരസിച്ചു. ഇതിനെതിരെ ബിനു അന്നത്തെ മുഖ്യ വിവരാവകാശ കമ്മീഷണറെ സമീപിച്ചു. പാലാട്ട് മോഹന്‍ ദാസായിരുന്നു കമ്മീഷണര്‍. അദ്ദേഹം റിപ്പോര്‍ട്ട് കൈമാറാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. റിപ്പോര്‍ട്ട് കൈമാറാനായിരുന്നു കോടതി ഉത്തവ്.
റിപ്പോര്‍ട്ട് യഥാസമയം നല്‍കാത്ത അന്നത്തെ ആദ്യന്തര വകുപ്പ് പി ഐ ഒ കെ.കെ. രമണിക്ക് 14,500 രൂപ വിവരാവകാശ കമീഷന്‍ പിഴ ചുമത്തി. അതേ സാഹചര്യമാണ് ഇപ്പോള്‍ വന്ന് ചേര്‍ന്നിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടി തന്നെയാണ് ജസ്റ്റിസ് ശിവരാജനെ സോളാര്‍ കമ്മീഷനായി നിയമിച്ചത്. ജ. ശിവരാജന്‍ കെ ബാബുവിന്റെ നോമിനിയായിരുന്നു. ബാബുവിനെ കൊണ്ട് ചോദിപ്പിച്ചാല്‍ അദ്ദേഹം റിപ്പോര്‍ട്ട് നല്‍കുമായിരിക്കും. ഏതായാലും ഉമ്മന്‍ ചാണ്ടി പ്രതീക്ഷിക്കുന്നതു പോലെ അദ്ദേഹത്തിന് ഒട്ടും അനുകൂലമല്ല സോളാര്‍ റിപ്പോര്‍ട്ട്.
സോളാര്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണോ എന്ന് പരിശോധിക്കുമെന്ന് മുഖ്യ കമീഷണര്‍ വിന്‍സന്‍ എം പോള്‍ കൊച്ചിയില്‍ പറഞ്ഞു. വിന്‍സന്‍ എം പോള്‍ പരിശോധിക്കുമ്പോള്‍ സ്വാഭാവികമായും റിപ്പോര്‍ട്ട് അദ്ദേഹത്തിന് നല്‍കണമെന്നു പറയേണ്ടി വരും.
കാരണം റിപ്പോര്‍ട്ടിലെ പ്രധാന കാര്യങ്ങള്‍ നിയമസഭയില്‍ സമര്‍പ്പിക്കുന്നതിനു മുമ്പ് മുഖ്യമന്ത്രി പുറത്തു പറഞ്ഞു കഴിഞ്ഞു. നിയമസഭയില്‍ സമര്‍പ്പിക്കുന്നതിനു മുമ്പ് അക്കാര്യം പറഞ്ഞില്ലായിരുന്നെങ്കില്‍ അത് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമായിരുന്നു. അപേക്ഷ നിരസിച്ചാല്‍ നിരസിക്കുന്ന ഉദ്യോഗസ്ഥന്‍ പിഴയും നല്‍കേണ്ടി വരും.
https://www.facebook.com/Malayalivartha
























