വേങ്ങരയില്‍ യുഡിഎഫ് മുന്നില്‍..., എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്ത്, എന്‍ഡിഎ നാലാം സ്ഥാനത്ത്, ഖാദറിന് വ്യക്തമായ ലീഡ്

വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ.ഖാദര്‍ ലീഡ് ചെയ്യുന്നു.
15 ബൂത്തുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 5629 വോട്ടാണ് ഖാദറിനുള്ളത്. 5235 വോട്ടിന്റെ ലീഡാണ് ഖാദറിനുള്ളത്. ഇടത് സ്ഥാനാര്‍ത്ഥി പി.പി.ബഷീറിന് 3345 വോട്ട് ലഭിച്ചു.
അതേസമയം, ബി.ജെ.പിയെ പിന്തള്ളി എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി 859 വോട്ട് നേടി മൂന്നാം സ്ഥാനത്ത്.
യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ.എന്‍.എ. ഖാദറും, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പി.പി. ബഷീറും ബിജെപി സ്ഥാനാര്‍ഥിയായി കെ. ജനചന്ദ്രനുമാണ് രംഗത്തുള്ളത്. സ്വതന്ത്രരുള്‍പ്പെടെ ആകെ ആറു സ്ഥാനാര്‍ഥികള്‍ ജനവിധി തേടി.
ലോക്‌സഭാംഗമായതിനെത്തുടര്‍ന്ന് മുസ്‌ലിം ലീഗിലെ പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച സീറ്റിലേക്കാണ് തിരഞ്ഞെടുപ്പു വേണ്ടിവന്നത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ വേങ്ങരയില്‍ ഇത്തവണ എല്‍ഡിഎഫും ശക്തമായ പ്രചാരണമാണു കാഴ്ചവച്ചത്. കനത്ത സുരക്ഷയാണ് വോട്ടെണ്ണലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























