Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

വ്യവസ്ഥകൾ കാറ്റിൽ പറത്തി; കേരളാ ലോ അക്കാഡമി വീണ്ടും സമരവേദിയാകുന്നു

15 OCTOBER 2017 10:05 AM IST
മലയാളി വാര്‍ത്ത

കോളേജ് അധികൃതരുടെ പീഡനങ്ങള്‍ക്കിരയായ വിദ്യാര്‍ഥികളുടെ പ്രതിഷേധംമൂലം കേരളാ ലോ അക്കാഡമി ശ്രദ്ധയാകർഷിച്ചിരുന്നു. ഇപ്പോഴിതാ കേരളാ ലോ അക്കാദമി വീണ്ടും സമരവേദിയാകുകയാണ്. കഴിഞ്ഞ ജനുവരിയില്‍ നടന്ന 29 ദിവസത്തെ സമരം ഒത്തുതീര്‍പ്പാക്കാൻ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തിൽ ചില വ്യവസ്ഥകൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ വ്യവസ്ഥകളൊന്നും മാനേജ്‌മന്റ് പാലിക്കുന്നില്ല. ഇതിനെതിരെ വിദ്യാര്‍ഥികള്‍ വീണ്ടും പ്രതിഷേധിക്കുകയാണ്.

ഇതിനുമുൻപ് വിദ്യാർഥിസമരം നടന്നത് പ്രിന്‍സിപ്പാൾ ഡോ. ലക്ഷ്‌മിനായര്‍ വിദ്യാർഥികളെ പീഡിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു. പിന്നീട്‌ ഒത്തുതീര്‍പ്പ്‌ വ്യവസ്‌ഥകളുടെ ഭാഗമായി ലക്ഷ്‌മിനായരെ പ്രിന്‍സിപ്പല്‍ സ്‌ഥാനത്തുനിന്നു നീക്കിയിരുന്നു. എന്നാല്‍, ലക്ഷ്‌മിനായര്‍ കോളജ്‌ ഭരണത്തില്‍ ഇടപെടരുതെന്ന നിബന്ധന ലംഘിച്ചെന്നും അധ്യാപകരെ മറയാക്കി പ്രതികാരനടപടികള്‍ തുടരുകയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

കോളേജിന്റെ വെബ്‌സൈറ്റില്‍ ഇപ്പോഴും പ്രിന്‍സിപ്പാൾ സ്‌ഥാനത്തു ലക്ഷ്‌മിനായരുടെ പേരാണ്. അവരുടെ ചിത്രവും വച്ചിട്ടുണ്ട്. കോളജ്‌ ഡയറക്‌ടറും ലക്ഷ്‌മിനായരുടെ അച്ഛനുമായ ഡോ. എന്‍. നാരായണന്‍നായര്‍ വാര്‍ധക്യസഹജമായ അവശതകളിലാണ്‌. ഇതു മുതലെടുത്താണു ലക്ഷ്‌മിനായര്‍ കോളജിന്റെ ഭരണകാര്യങ്ങളില്‍ ഇടപെടുന്നതെന്നു വിദ്യാര്‍ഥികള്‍പറയുന്നു. സര്‍ക്കാര്‍ ഇടപെടലിനേത്തുടര്‍ന്നുള്ള ഒത്തുതീര്‍പ്പുവ്യവസ്‌ഥപ്രകാരം കാമ്പസിലും ഹോസ്‌റ്റലിലുമുള്ള സി.സി. ടിവി കാമറകള്‍ നീക്കം ചെയ്യാനുള്ള തീരുമാനം പൂര്‍ണമായി നടപ്പായില്ല. വിദ്യാര്‍ഥിസമരത്തേത്തുടര്‍ന്നു കോളജിലെ പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ കേരളാ സര്‍വകലാശാല സിന്‍ഡിക്കേറ്റ്‌ ഉപസമിതിയെ നിയോഗിച്ചിരുന്നു. ഭാവി നടപടികള്‍ ആലോചിക്കാന്‍ ഇന്നു ലോ അക്കാഡമി വിദ്യാര്‍ഥികള്‍ പ്രത്യേകയോഗം ചേരും. കോളജുകളില്‍ സമരം അനുവദിക്കാനാവില്ലെന്ന കഴിഞ്ഞദിവസത്തെ ഹൈക്കോടതി വിധി ആയുധമാക്കി മാനേജ്‌മെന്റ്‌ ഏതറ്റംവരെയും പോകുമെന്ന ആശങ്ക വിദ്യാര്‍ഥികള്‍ക്കുണ്ട്‌. കോളജ്‌ മാനേജ്‌മെന്റ്‌ ആവശ്യപ്പെട്ടാല്‍ സമരം നേരിടാന്‍ പോലീസ്‌ സഹായം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ ഡയറക്‌ടര്‍ക്കു പരാതി നല്‍കുന്നതടക്കമുള്ള നീക്കങ്ങളാകും ആദ്യഘട്ടത്തില്‍ വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നുണ്ടാവുക. മുമ്പു നടത്തിയ സമരത്തിന്റെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാത്തതും വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കുന്നു. കോളജ്‌ ആവശ്യങ്ങള്‍ക്കു 13 ഏക്കര്‍ മാത്രം മതിയെന്നിരിക്കേ മാനേജ്‌മെന്റ്‌ ട്രസ്‌റ്റ്‌ 40 ഏക്കറോളം അനധികൃതമായി കൈവശംവച്ചിട്ടുണ്ട്‌. ഇതിനെതിരേ റവന്യൂ വകുപ്പ്‌ ഇപ്പോഴും നടപടിക്കു തയാറായിട്ടില്ല. വിദ്യാര്‍ഥിയെ ജാതിപ്പേരു വിളിച്ച്‌ ആക്ഷേപിച്ചെന്ന പരാതിയില്‍ ലക്ഷ്‌മിനായര്‍ക്കെതിരേ കേസെടുത്തിരുന്നു. എന്നാല്‍, ഈ വിദ്യാര്‍ഥി പിന്നീടു പരാതി പിന്‍വലിക്കുകയാണ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (2 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (4 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (4 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends