ലീഗിന് ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ വന്‍ തിരിച്ചടി, ലീഗിന് വേങ്ങരയില്‍ ചോര്‍ന്നത് 11000ലേറെ വോട്ടുകള്‍, സോളാര്‍ ബോംബ് ഇട്ടിട്ടും ഏശിയില്ലെന്ന് കുഞ്ഞാലിക്കുട്ടി

ആദ്യ ഏഴ് റൗണ്ടുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മുസ്ലീം ലീഗിന് ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ വന്‍ തിരിച്ചടി. കഴിഞ്ഞ നിയമസഭ, പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പതിനൊന്നായിരത്തിലേറെ വോട്ടുകളുടെ കുറവാണ് ലീഗിന് ഉണ്ടായിട്ടുള്ളത്.
ലീഗിന് കാര്യമായ സ്വാധീനമുള്ള പഞ്ചായത്തുകളിലാണ് ഈ തിരിച്ചടി നേരിട്ടത്. 100 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കെഎന്‍എ ഖാദറിന്റെ ഭൂരിപക്ഷം 13000 കടന്നതേയുള്ളു.
എന്നാല്‍ 2016 നിയമസഭ തെരഞ്ഞെടുപ്പിലും, ഈ വര്‍ഷമാദ്യം നടന്ന പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പിലും ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി, ആദ്യ ഏഴു റൗണ്ടുകളില്‍നിന്നായി ഇരുപത്തിനാലായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു.
ഈ രണ്ടു തെരഞ്ഞെടുപ്പുകളിലും 38000ലേറെ വോട്ടുകള്‍ക്കായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി വിജയിച്ചത്. എന്നാല്‍ കെഎന്‍എ ഖാദറിന്റെ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവുണ്ടാകുമെന്ന സൂചനയാണ് ആദ്യറൗണ്ടുകളില്‍നിന്ന് ലഭിക്കുന്നു.
https://www.facebook.com/Malayalivartha


























