വേങ്ങര ഖാദറിനൊപ്പം... ഖാദര്‍ 23,310 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു, എസ്.ഡി.പി.ഐ മൂന്നാം സ്ഥാനത്ത്, ബിജെപി നാലാം സ്ഥാനത്ത്, ഭൂരിപക്ഷം കുറഞ്ഞത് ചര്‍ച്ചയാകുന്നു

വേങ്ങര നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുസ്‌ളിം ലീഗിന്റെ സ്ഥാനാര്‍ത്ഥി കെ.എന്‍.എ.ഖാദര്‍ 23,310 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ഖാദറിന് 65,227 വോട്ടാണ് ലഭിച്ചത്. 2016ലെ തിരഞ്ഞെടുപ്പില്‍ 38,057 ആയിരുന്നു യു.ഡി.എഫിന്റെ ഭൂരിപക്ഷം.
ഈ ഭൂരിപക്ഷം നിലനിറുത്താനാവാതെ പോയത് ലീഗിനും യു.ഡി.എഫിനും കനത്ത തിരിച്ചടിയായി. ഇടത് സ്ഥാനാര്‍ത്ഥി പി.പി.ബഷീറിന് 41, 917 വോട്ട് ലഭിച്ചു. അതേസമയം, ബി.ജെ.പിയെ പിന്തള്ളി എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി കെ.സി.നസീര്‍ മൂന്നാം സ്ഥാനത്തെത്തി.8648 വോട്ടാണ് എസ്.ഡി.പി.ഐയ്ക്ക് ലഭിച്ചത്. ബി.ജെ.പിയുടെ കെ.ജനചന്ദ്രന 5728 വോട്ട് മാത്രമെ ലഭിച്ചുള്ളൂ.
വേങ്ങരയില്‍ അട്ടിമറികളൊന്നും എല്‍.ഡി.എഫ് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍, യു.ഡി.എഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാനായത് എല്‍.ഡി.എഫിന് ആശ്വാസത്തിന് വകനല്‍കുന്നതാണ്.
https://www.facebook.com/Malayalivartha


























