എസ്ഡിപി ഐയ്ക്ക് ചരിത്ര മുന്നേറ്റം... ബി.ജെ.പി പുറകിൽ

വേങ്ങര തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ കെഎന്‍എ ഖാദര്‍ 23,310 വോട്ടിന് ജയിച്ചെങ്കിലും യഥാർത്ഥത്തിൽ ജയിച്ചത് എസ്ഡിപിഐയാണ്. ദേശീയ പാർട്ടിയായ ബിജെപി നേതൃത്വം നൽകുന്ന എൻ.ഡി.ഐയെ പോലും മൂവായിരത്തോളം വോട്ടുകൾക്ക് പിന്നിലാക്കിയാണ് എസ്ഡിപിഐ മുന്നേറിയത്.
എസ്ഡിപിഐയുടെ ഈ വിജയം ഏറ്റവുമധികം വെട്ടിലാകുന്നത് മുസ്ലിം ലീഗിനെയാണ്. കാരണം മുസ്ലിം ലീഗിന്റെ വോട്ട് ബാങ്കാണ് ചോരുന്നത്. കഴിഞ്ഞ പ്രാവശ്യത്തെ തെരഞ്ഞെടുപ്പിൽ 38057 വോട്ടായിരുന്നു. ഇതിൽ നിന്നായിരുന്നു എസ് ഡി പി ഐയ്ക്ക് വോട്ട് ചോർന്നത്. ഇത് അടുത്ത തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ അടിത്തറപോലും ഇളക്കും.അതെ സമയം എസ് ഡി പി ഐ നിരോധിക്കാനായുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ.
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയം ആവര്‍ത്തിച്ചെങ്കിലും വന്‍തിരിച്ചടിയാണ് യുഡിഎഫിന് ലഭിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുണ്ടാക്കിയ നേട്ടം ആവര്‍ത്തിക്കാന്‍ ഖാദറിന് സാധിച്ചില്ല. വോട്ടുകളുടെ എണ്ണത്തില്‍ വന്‍ കുറവാണ് യുഡിഎഫിന് ഉണ്ടായിരിക്കുന്നത്. 14747 വോട്ടിന്റെ കുറവാണ് യുഡിഎഫിന് ഇത്തവണ. അതേസമയം, പരമ്പരാഗത യുഡിഎഫ് ബൂത്തുകളില്‍ പോലും എല്‍ഡിഎഫിന്റെ വോട്ടുകള്‍ വന്‍തോതില്‍ വര്‍ധിച്ചു. 7793 വോട്ടിന്റെ വര്‍ധനവാണ് എല്‍ഡിഎഫിനുണ്ടായത്.
ഇതിനിടെ ബിജെപിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി എസ്ഡിപിഐ സ്ഥാനാര്‍ഥി കെ.സി നസീര്‍ മൂന്നാം സ്ഥാനത്തെത്തി. ലീഗ് വിമത സ്ഥാനാര്‍ത്ഥി ഹംസ കരുമണ്ണില്‍ ആറാം സ്ഥാനത്താണ്. നോട്ട അഞ്ചാം സ്ഥാനത്തെത്തി.
https://www.facebook.com/Malayalivartha


























