Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

തീയതിയും വിശദീകരണങ്ങളും നിറഞ്ഞ സരിതയുടെ ആദ്യ കത്തിൽ പക്ഷെ ഉമ്മൻചാണ്ടിയില്ല...

15 OCTOBER 2017 12:28 PM IST
മലയാളി വാര്‍ത്ത

സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ്‌. നായര്‍ ജയിലില്‍ വച്ചെഴുതിയ 30 പേജുള്ള കത്തില്‍ ഒരിടത്തു പോലും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരേ ലൈംഗികപീഡന പരാമര്‍ശം ഉണ്ടായിരുന്നില്ലെന്ന്‌ വ്യക്‌തമായ സൂചന.

കഴിഞ്ഞ വര്‍ഷം മേയില്‍ സരിത സോളാര്‍ കമ്മിഷനു മുന്നില്‍ താനും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുമായുള്ള ബന്ധം വ്യക്‌തമാക്കുന്ന രേഖയും രണ്ടു പെന്‍ഡ്രൈവുകളും മുഖ്യമന്ത്രിയുമായും പ്രമുഖ വ്യവസായിയുമായുമുള്ള ഫോണ്‍ സംഭാഷണം റെക്കോഡ്‌ ചെയ്‌ത രണ്ട്‌ ഓഡിയോ ക്ലിപ്പുകളുമാണ്‌ സമര്‍പ്പിച്ചത്‌. ജയിലില്‍ വച്ച്‌ എഴുതിയ കത്തും ഇതിലുള്‍പ്പെട്ടിരുന്നു. മന്ത്രിമാരും മന്ത്രിപുത്രന്മാരും നേതാക്കളും ലൈംഗികമായി ചൂഷണം ചെയ്‌തെന്നു പറയുന്ന കത്തില്‍ പേരുകളും സന്ദര്‍ഭങ്ങളും വ്യക്‌തമാക്കിയിരുന്നു.

മുഖ്യമന്ത്രിയും സരിതയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും പറഞ്ഞിരുന്നെങ്കിലും ലൈംഗികമായി ഉപയോഗിച്ചുവെന്ന്‌ കത്തില്‍ ഒരിടത്തുപോലും സൂചിപ്പിച്ചിരുന്നില്ല. എന്നാല്‍, 30 പേജുള്ള കത്തിലെ രണ്ടു പേജുകള്‍ നേരത്തെ അപ്രത്യക്ഷമായിരുന്നു. ഇതില്‍ അന്നത്തെ മന്ത്രിയും സിനിമാ നടനുമായ കെ.ബി. ഗണേഷ്‌ കുമാറും സരിതയും തമ്മിലുള്ള മാനസിക ബന്ധമാണ്‌ വ്യക്‌തമാക്കിയിരുന്നതെന്നാണു സൂചന. ഗണേഷിനെ രക്ഷിക്കാന്‍ ചിലര്‍ നടത്തിയ നീക്കമാണ്‌ ഈ പേജുകള്‍ അപ്രത്യക്ഷമാകാന്‍ കാരണമെന്നു പറയപ്പെടുന്നു. അപ്രത്യക്ഷമായ ഈ രണ്ടു പേജുകള്‍ക്കു പകരം ഉമ്മന്‍ ചാണ്ടിക്കെതിരായ പരാമര്‍ശങ്ങള്‍ കൂട്ടിച്ചേര്‍ത്തതാകാനാണു സാധ്യതയെന്നും വിലയിരുത്തലുണ്ട്‌.

സരിതയുടെ രഹസ്യ കത്തിനെപ്പറ്റിയുള്ള വാര്‍ത്ത ആദ്യം പുറത്തുവിട്ടത്‌ മംഗളമാണ്‌. മൂന്നു വാര്‍ത്തകളാണ്‌ അന്നു മംഗളം പ്രസിദ്ധീകരിച്ചത്‌. അക്കാലത്ത്‌ കെ.പി.സി.സി പ്രസിഡന്റായിരുന്ന രമേശ്‌ ചെന്നിത്തല മന്ത്രിയാകാന്‍ ഡല്‍ഹിയില്‍ നടത്തുന്ന നീക്കത്തെപ്പറ്റി അറിയുന്നതിന്‌ സരിതയെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നിയോഗിച്ചതായി പറയുന്നുണ്ട്‌. രമേശ്‌ ചെന്നിത്തലയുടെ ഡല്‍ഹിയിലെ പഴ്‌സണല്‍ അസിസ്‌റ്റന്റ്‌ പ്രതീഷുമായി സരിത പലകുറി ബന്ധപ്പെട്ടിരുന്നു. ഹൈക്കമാന്‍ഡ്‌ തലത്തില്‍ രമേശ്‌ നടത്തുന്ന നീക്കം ചോര്‍ത്തിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. പ്രതീഷില്‍നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ജോപ്പന്‍ വഴിയായിരുന്നു ഉമ്മന്‍ ചാണ്ടിക്ക്‌ കൈമാറിയിരുന്നത്‌.

ഈ ലക്ഷ്യം മുന്‍നിര്‍ത്തി ചില ഐ ഗ്രൂപ്പ്‌ നേതാക്കളുമായും പലകുറി ബന്ധപ്പെട്ടു. സോളാര്‍ കേസില്‍ ജോപ്പന്‍ ബലിയാടാകുകയായിരുെന്നന്നും കത്തില്‍ സൂചനയുണ്ട്‌.സോളാറില്‍ സരിതയുമൊന്നിച്ചു വന്‍ സംരംഭത്തിനൊരുങ്ങിയ മല്ലേലില്‍ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നെന്നും സരിത വെളിപ്പെടുത്തുന്നു. തനിക്കൊപ്പമാണ്‌ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്‌. സൗരോര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട്‌ ശ്രീധരന്‍ നായരെ കണ്ടിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞത്‌ കള്ളമാണെന്നും കത്തില്‍ പറയുന്നു. സോളാര്‍ പദ്ധതിക്കായി ലഭിച്ച പണം ഡല്‍ഹിയില്‍ കൈമാറിയ സംഭവവും വ്യക്‌തമാക്കുന്നുണ്ട്‌.

ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായുള്ള ബന്ധവും കത്തില്‍ സരിത സൂചിപ്പിച്ചിരുന്നു. പല തവണ ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ പോയിട്ടുണ്ടെന്നും ഭാര്യയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പറയുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയെ ആന്റി എന്നാണ്‌ സരിത വിളിച്ചിരുന്നത്‌. കുടുംബ വിശേഷങ്ങള്‍ വരെ പങ്കിട്ടിരുന്നു.മന്ത്രി അടൂര്‍ പ്രകാശുമൊത്ത്‌ ബംഗളുരുവിലെ റെഡ്‌ ചില്ലി ഹോട്ടലില്‍ പോയ കാര്യവും അടൂര്‍ പ്രകാശിന്റെ സുഹൃത്ത്‌ സുരേഷാണ്‌ ഇതിനു സൗകര്യം ഒരുക്കിയതെന്നും കത്തില്‍ സൂചിപ്പിക്കുന്നു.  മന്ത്രിയായിരുന്ന അനില്‍ കുമാര്‍ പീഡനശ്രമത്തിനിടെ മാറ്‌ കടിച്ചുമുറിച്ചതും തുടര്‍ന്ന്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതും കത്തിലൂടെ പുറത്തുവന്നിരുന്നു.

ആര്യാടന്‍ മുഹമ്മദ്‌, ജോസ്‌ കെ. മാണി, മോന്‍സ്‌ ജോസഫ്‌, കെ.സി. വേണുഗോപാല്‍ അടക്കമുള്ളവര്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന്‌ കത്തില്‍ വ്യക്‌തമാക്കിയ സരിത അന്ന്‌ എന്തുകൊണ്ട്‌ മുഖ്യമന്ത്രിയുടെ കാര്യം പറഞ്ഞില്ല എന്നത്‌ സംശയത്തിന്‌ ഇടനല്‍കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (2 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (4 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (4 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends