ഉടമയറിയാതെ വസ്തു ജാമ്യമാക്കി കെ. എസ്. എഫ് .ഇ സീനിയർ മാനേജർ സുരേഷ് പത്തു ലക്ഷം തട്ടിയെടുത്തു

ആര്യനാട് കെ.എസ്.എഫ്.ഇ. ശാഖയില്‍നിന്ന് വ്യാജരേഖ ചമച്ച് 10 ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ടു പ്രതികള്‍ പിടിയില്‍. പാപ്പനംകോട് വിശ്വംഭരന്‍ റോഡില്‍ മനുമോന്‍.കെ.എസ്.എഫ്.ഇ. മെഡിക്കല്‍ കോളേജ് ശാഖയിലെ റവന്യു റിക്കവറി സീനിയര്‍ മാനേജര്‍ വലിയവിള കൃഷ്ണവിലാസം വീട്ടില്‍ സുരേഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഒന്നും നാലും പ്രതികളാണ് ഇരുവരും.
പനയറക്കുന്ന് എസ്.ജെ. വീട്ടില്‍ സ്റ്റെല്‍ലസിനെ വഞ്ചിച്ച് തുക തട്ടിയെന്നാണ് കേസ്. ഇയാള്‍ ഒന്നാം പ്രതിയായ മനുവിനോട് മൂന്നുലക്ഷം രൂപ കടം ചോദിച്ചിരുന്നു. തനിക്കു പരിചയമുള്ള ബാങ്ക് മാനേജരുണ്ടെന്നും വേഗം ലോണ്‍ അനുവദിച്ചുതരുമെന്നും പറഞ്ഞ് സ്റ്റെല്‍ലസിന്റെ പേരില്‍ പേരില്‍ വെങ്ങാനൂര്‍ വില്ലേജിലുള്ള 17 സെന്റ് വസ്തുവിന്റെ പ്രമാണം മനു കൈക്കലാക്കി.
തുടര്‍ന്ന് കെ.എസ്.എഫ്.ഇ. മാനേജരായ സുരേഷ് കുമാറിന്റെ സഹായത്തോടെ സ്റ്റെല്‍ലസിന്റെയും ഭാര്യയുടെയും പേരില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും കരംതീര്‍ത്ത രസീതും ഉണ്ടാക്കിയെന്ന് പോലീസ് പറഞ്ഞു.
ആര്യനാട് കെ.എസ്.എഫ്.ഇ. ശാഖയില്‍ ഇവരുടെ സുഹൃത്തിന്റെ പേരിലുള്ള 15 ലക്ഷം രൂപയുടെ ചിട്ടി പണയമാക്കി 10 ലക്ഷം രൂപ വായ്പയെടുത്ത് അതില്‍നിന്ന് സ്റ്റെല്‍ലസിന് മൂന്നുലക്ഷം രൂപ നല്‍കി. സ്റ്റെല്‍ലസിന്റെ പേരിലുള്ള വസ്തുവിന്റ പ്രമാണം ഈടുവെച്ചാണ് വായ്പയെടുത്തത്.

അതിനുശേഷം പലതവണ വസ്തുവിന്റെ പ്രമാണം ചോദിച്ചിട്ടും നല്‍കാത്തതിനെത്തുടര്‍ന്ന് ആര്യനാട് ശാഖയിലെത്തിയപ്പോഴാണ് സംഭവമറിയുന്നത്. ആര്യനാട് ശാഖയിലെത്തിയപ്പോഴാണ് സംഭവമറിയുന്നത്. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നുണ്ടെന്ന് ബാലരാമപുരം എസ്.ഐ. ഹേമന്ത് കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























