Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

ദുബായ് പെണ്‍വാണിഭത്തില്‍ മലയാളി ഇടനിലക്കാര്‍ മാത്രമാണെന്ന കണ്ടെത്തലും സരിത പറഞ്ഞതും കൂട്ടി വായിക്കുമ്പോള്‍...

15 OCTOBER 2017 12:55 PM IST
മലയാളി വാര്‍ത്ത

More Stories...

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

ആരോപണ വിധേയരായ നേതാക്കള്‍ക്കെതിരെ കഴിഞ്ഞ ദിവസം സരിത ആഞ്ഞടിച്ചത് മലയാളികള്‍ ഏറെ കൗതുകത്തോടെയാണ് കണ്ടത്. അതിലേറ്റവും പ്രധാനമായിരുന്നു നേതാക്കന്‍മാരുടേയും മന്ത്രിമാരുടേയും വിദേശ പര്യടനങ്ങള്‍. അതിനെപ്പറ്റി സരിതയുടെ തന്നെ വാക്കുകള്‍ ഇങ്ങനെയാണ്. ഇവരുടെ ഒക്കെ പേഴ്‌സണല്‍ കാരക്ടര്‍ എല്ലാവര്‍ക്കും അറിയാം. ലോബിക്ക് പോകാതെ ഉപരിതലത്തില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും അറിയാം. ഇവരൊക്കെ ഗള്‍ഫില്‍ പോകുന്നത് എന്തിനാണ്. അവര്‍ ഒളിമ്പിക്‌സ് കാണാനാണോ ലണ്ടനില്‍ പോയത്. താഴെ നില്‍ക്കുന്ന ജനങ്ങള്‍ക്ക് ഇതൊക്കെ അണ്‍ടച്ചബിള്‍ ഏര്യയാണെന്നുമാണ് സരിത വിശദീകരിച്ചത്.

ഇങ്ങനെ സരിതയുടെ വാദം കൊഴുക്കുന്ന സമയത്ത് അങ്ങ് ഗള്‍ഫിലെ ദുബായില്‍ നിന്നും ഒരു പെണ്‍വാണിഭ വാര്‍ത്ത വന്നു. ദുബായ് പെണ്‍വാണിഭത്തില്‍ മലയാളി ഇടനിലക്കാര്‍ മാത്രമാണെത്രെ. സിബിഐയ്ക്ക് അറസ്റ്റ് ചെയ്യാനായത് മലയാളി ഇടനിലക്കാരെ മാത്രമാണ്. 

സിബിഐയുടെ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. പെണ്‍വാണിഭ സിന്‍ഡിക്കറ്റില്‍ മൂന്നു വിഭാഗം കുറ്റവാളികളുടെ പങ്കാളിത്തം സിബിഐ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നു യുവതികളെ വ്യാജ യാത്രാരേഖകളില്‍ വിദേശത്ത് എത്തിക്കുന്ന മനുഷ്യക്കടത്ത് സംഘം, ഇവരുടെ പണം കൈമാറ്റം നടത്തുന്ന ഹവാല റാക്കറ്റ്, വിദേശത്തു യുവതികളെ വില്‍ക്കുന്ന പെണ്‍വാണിഭ സംഘം. 

രണ്ടു വര്‍ഷം അന്വേഷണം നടത്തിയിട്ടും മലയാളികളായ ഇടനിലക്കാരെ മാത്രമാണു സിബിഐയ്ക്ക് അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്. ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ ഫിലിപ്പിനോ പെണ്‍കുട്ടികളെയാണു സംഘം വിലയ്ക്കു വാങ്ങുന്നത്. ഇന്ത്യയിലെ ഏജന്റുമാര്‍ക്കു പണം കൈമാറുന്നതു ഹവാല റാക്കറ്റ് വഴി. പെണ്‍കുട്ടികളെ കബളിപ്പിച്ചു റാക്കറ്റിനു കൈമാറുന്ന ഏജന്റിനു ലഭിക്കുന്നത് 50,000 രൂപയാണ്. വ്യാജ പാസ്‌പോര്‍ട്ടും വീസയും കൈമാറുമ്പോള്‍ പ്രതിഫലമായി യുവതികളില്‍ നിന്ന് 10,000 മുതല്‍ 25,000 രൂപവരെ ഇടാക്കുന്ന ഏജന്റുമാരുമുണ്ട്.

അതേസമയം ദുബായ് പെണ്‍വാണിഭ സംഘത്തിന്റെ വലയില്‍ മലയാളി പെണ്‍കുട്ടികള്‍ക്കു പുറമെ മറ്റു യുവതികളും അകപ്പെട്ടതായി രക്ഷപ്പെട്ട ഇരകളുടെ വെളിപ്പെടുത്തലും പുറത്തായി. വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം അറിഞ്ഞിട്ടും ഇവരെ മോചിപ്പിക്കാന്‍ കഴിയുന്നില്ലെന്നാണു അവരുടെ പരാതി.

ഇതിനിടെ ചില ഇരകളുടെ മൊഴികളും പുറത്തുവന്നു. തിരുവനന്തപുരം സ്വദേശി (വയസ്സ് 18) വീട്ടുജോലിക്കാണു വിദേശത്തു പോയത്. അവിടെ എത്തിയപ്പോഴാണു ചതി മനസിലായത്. അവര്‍ നല്‍കിയ പാസ്‌പോര്‍ട്ടില്‍ എന്റെ ഫോട്ടോ മാത്രമായിരുന്നു ശരിക്കുള്ളത്. പേരു പോലും വേറെ. വിമാനത്താവളത്തില്‍ വച്ചാണു പാസ്‌പോര്‍ട്ടും വിമാന ടിക്കറ്റും ലഭിച്ചത്. മാസം 25,000 രൂപയാണു വാഗ്ദാനം ചെയ്തത്. ദിവസം 50 പേര്‍ വരെ ഉപദ്രവിച്ചു. രക്ഷപ്പെട്ടു മുംബൈയിലെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ടിലെ കൃത്രിമം കണ്ടെത്തി അറസ്റ്റിലായി. 

തിരുവനന്തപുരത്തെ കുട്ടിയെ കൊണ്ടുപോയ അതേ ഏജന്റുമാരാണ് പത്തനംതിട്ട സ്വദേശിയേയും (28) കടത്തിയത്. വീട്ടുതടങ്കലില്‍ തുടര്‍ച്ചയായി 80 പേര്‍ വരെ പീഡിപ്പിച്ചിട്ടുണ്ട്. മലയാളികള്‍ വരുമ്പോള്‍ രക്ഷപ്പെടാന്‍ സഹായം അഭ്യര്‍ഥിച്ചിരുന്നു. അതിലൊരാളാണ് അയാളുടെ ഫോണില്‍ നാട്ടില്‍ ഭര്‍ത്താവിനെ വിളിച്ചു വിവരം ധരിപ്പിച്ചത്. ഭര്‍ത്താവ് പൊലീസില്‍ പരാതിപ്പെട്ടതാണു രക്ഷപ്പെടാന്‍ തുണയായത്.

കൈവശമുള്ള രേഖകള്‍ വ്യാജമായിരുന്നെങ്കിലും ഇവിടെ നിന്നു കയറ്റിവിടാനുള്ള സംവിധാനമുണ്ടെന്നാണ് ഇടുക്കി സ്വദേശി (34) പറയുന്നത്. ഷാര്‍ജയില്‍ ഇറങ്ങി പുറത്തെത്തിയപ്പോള്‍ പൊലീസ് പിടിക്കാതിരിക്കാന്‍ കാറിന്റെ ഡിക്കിയില്‍ ഇരുത്തിയാണു കൊണ്ടുപോയത്. അഞ്ചു മുറികളുള്ള ഫ്‌ലാറ്റിലാണു താമസിപ്പിച്ചത്. ഓരോ മുറിയിലും യുവതികളുണ്ടായിരുന്നു. മുറികള്‍ പുറത്തു നിന്നു പൂട്ടിയിരുന്നു. ഭക്ഷണവും മാറാന്‍ വസ്ത്രവും നല്‍കി. പുറത്ത് അവരുടെ ആള്‍ക്കാരുണ്ട്. അവര്‍ പണം കൈപ്പറ്റിയാണ് ഇടപാടുകാരെ അകത്തു വിട്ടിരുന്നത്. ഒടുവില്‍ രോഗിയായി. 

വിമാനത്താവളത്തില്‍ തന്നെ വഞ്ചിക്കപ്പെട്ടുവെന്നാണ് തൃശൂര്‍ സ്വദേശി (40) പറയുന്നത്. ട്രാവല്‍ ഏജന്റിനു നല്‍കാന്‍ പണമുണ്ടായിരുന്നില്ല. അടുത്ത ഹോട്ടലില്‍ കൊണ്ടുപോയി ഉപദ്രവിച്ച ശേഷമാണ് അയാള്‍ ടിക്കറ്റ് നല്‍കിയത്. വിദേശത്ത് എത്തിയാല്‍ ജോലി ചെയ്തു രക്ഷപ്പെടാമെന്നു കരുതി. അവിടെ കാത്തിരുന്ന ദുരന്തം ആദ്യത്തേതിലും വലുതായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (1 hour ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (2 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (2 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (2 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (3 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (3 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (3 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (3 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (4 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (4 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (5 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (6 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (6 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (6 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (6 hours ago)

Malayali Vartha Recommends