ലീഗിന്റെ പൊന്നാപുരം കോട്ടയില്‍ വിള്ളല്‍

മുസ്ലീം ലീഗിന്റെ പൊന്നാപുരം കോട്ടയില്‍ വിള്ളല്‍ വീഴ്ത്തി ഇടതുപക്ഷ ശാക്തീകരണം തുടരുന്നു. വിജയത്തിലും സന്തോഷിക്കാനാകാതെ മുസ്ലീം ലീഗ്.
തകര്‍ന്നു കൊണ്ടിരിക്കുന്ന യുഡിഎഫിന്റെ കപ്പലില്‍ കെട്ടിയ വഞ്ചിയും ആടിയുലയുന്നു. കെട്ടു പൊട്ടിക്കാനായില്ലെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ വീണ്ടും ഇടതു പക്ഷത്തേക്ക് അടുക്കുന്ന കാഴ്ചയാണ് വേങ്ങര നമ്മെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്.
സോളാര്‍ ബോംബിന്റെ ശക്തി മാത്രമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തുടങ്ങിയ കേരളത്തിന്റെ ഗതിമാറ്റം തടഞ്ഞു നിര്‍ത്താന്‍ യുഡിഎഫിനാകുന്നില്ല. ഗ്രൂപ്പ് പോരില്‍ തളര്‍ന്ന നേതൃത്വം വ്യക്തിപരമായ ആരോപണങ്ങളില്‍ സോളാര്‍ മുതല്‍ അഴിമതിക്കഥകള്‍ വരെ.
ഇടതുപക്ഷ സര്‍ക്കാര്‍ മാത്രമല്ല സ്വന്തം പാര്‍ട്ടിക്കാര്‍ വരെ വേട്ടയാടുന്നു. കോണ്‍ഗ്രസിന്റെ വൃദ്ധ നേതൃത്വത്തെ മാറ്റി പ്രതിഷ്ഠിക്കാന്‍ യുവ തുര്‍ക്കികള്‍ക്കും കഴിയുന്നില്ല.
പ്രതിപക്ഷ നേതാവിന്റെ പോരിന് ശക്തിയില്ല. പ്രശ്‌നങ്ങളില്‍ ആര്‍ജ്ജവത്തോടെയുള്ള ഇടപെടലുകളുമില്ല. ബിജെപിയുടെ പ്രചരണ മുന്നേറ്റങ്ങളിലും കാവി വത്ക്കരണത്തിലും ദീദിയിലായ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണ കവചമൊരുക്കാന്‍ അവര്‍ക്കാകുന്നില്ല. ഇവിടെയാണ് പിണറായി വിജയന്റെ ഇരട്ടച്ചങ്കന്‍ ബുദ്ധി. കോണ്‍ഗ്രസിനെ കേസുകളില്‍ കുടുക്കി പരമാവധി തളര്‍ത്തുക. ബിജെപിയോട് ആശയപരമായും കായികമായും പോരിനു നില്‍ക്കാന്‍ തങ്ങള്‍ക്കേ കഴിയൂ എന്ന പ്രതീതിയുണ്ടാക്കുക.
2016 ല്‍ കുഞ്ഞാലിക്കുട്ടിയെ നേരിട്ട അതേ പി.പി ബഷീറിനെ കളത്തിലിറക്കിയ സിപിഎം നീക്കം തന്ത്രപരമായിരുന്നു. 2016 ല്‍ ബഷീറിന് കിട്ടിയത് 34124 വോട്ട്. ഇക്കുറി 41917. ഒന്നര വര്‍ഷത്തിനിടയില്‍ 7793 വോട്ട്് കൂടുതല്‍ നേടിയ തിളക്കം.
പാര്‍ട്ടി സമ്മേളനങ്ങളിലേക്ക് കടക്കുന്ന പിണറായിക്ക് പാര്‍ട്ടിയില്‍ കരുത്തനാകാനുള്ള പിടിവള്ളിയാണ് വേങ്ങരയിലെ യുഡിഎഫ് ഭൂരിപക്ഷം കുറയ്ക്കാനായത്. കഴിഞ്ഞ തവണ യുഡിഎഫ് നേടിയ 40,000 ന്റെ ഭൂരിപക്ഷം കുത്തനെ കുറയ്ക്കാന്‍ പിണറായിക്കായി. മന്ത്രി സഭാ പുന സംഘടനയടക്കമുള്ള വിഷയങ്ങളില്‍ പാര്‍ട്ടിക്കപ്പുറം സ്വതന്ത്ര തീരുമാനങ്ങളെടുക്കാനുള്ള കരുത്താണ് ഇനി പിണറായിക്ക് കൈ വരുന്നത്.
എസ്ഡിപി നേടിയ വോട്ട് കേരളത്തെ ചിന്തിപ്പിക്കുന്നതാണ്. ബിജെപിക്കെതിരായ വികാരത്തില്‍ ഇതുവരെ മുസ്ലീം ലീഗിനൊപ്പം നിന്നു വലിയൊരു വിഭാഗത്തെ അടര്‍ത്തി മാറ്റാന്‍ അവര്‍ക്കും കഴിഞ്ഞിരിക്കുന്നു.
സോളാര്‍ ചൂട് ഇനിയും ഭൂരിപക്ഷത്തില്‍ വെറും 17 മാസം കൊണ്ട് ഭൂരിപക്ഷത്തില്‍ വന്ന 14747 വോട്ടിന്റെ മാറ്റം കോണ്‍ഗ്രസിനെതിരെ ശക്തമായി നീങ്ങാന്‍ പിണറായി വിജയനു കരുത്താകും..
https://www.facebook.com/Malayalivartha

























