ഒരിക്കല്‍ എന്റെ കൈപിടിച്ചു; അവരെ കിട്ടിയാല്‍ എനിക്കുവേണ്ടി രണ്ടടി കൊടുക്കണം; ഒരു പാവം പെണ്‍കുട്ടിയോട് എന്തിനിത് ചെയ്തുവെന്ന് ചോദിക്കണം; ഒടുവിൽ എനിക്കതിനുള്ള അവസരം കിട്ടി

2003ൽ കേരളത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു കിളിരൂര്‍ പീഡനക്കേസ്. ശാരി എന്ന പെണ്‍കുട്ടിയെ സീരിയലില്‍ അഭിനയിപ്പിക്കാം എന്ന് വിശ്വസിപ്പിച്ച് ലതാ നായര്‍ എന്ന സ്ത്രീ കൂട്ടിക്കൊണ്ടു പോവുകയും കേരളത്തിന്റെ പല ഭാഗങ്ങളിലെത്തിച്ച് ലതാ നായര്‍ പെണ്‍കുട്ടിയെ പ്രമുഖരുള്‍പ്പെടെ പലര്‍ക്കും കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ശാരി പിന്നീട് ഒരു കുഞ്ഞിന് ജന്മം നല്‍കുകയും മരണപ്പെടുകയും ചെയ്തു.
പീഡനത്തിനിരയായി മരിച്ച ശാരിയുടെ മൊഴിയെടുത്തത് ഡിജിപി ആര്‍ ശ്രീലേഖയായിരുന്നു. പ്രതിയായ ലതാ നായരെക്കുറിച്ച് സംസാരിച്ചപ്പോഴൊക്കെ ദേഷ്യവും സങ്കടവും കാരണം അവള്‍ പലപ്പോഴും വിറച്ചിരുന്നെന്നും ഒരിക്കല്‍ ശ്രീലേഖയുടെ കയ്യില്‍ പിടിച്ച് ലതാ നായരെ കിട്ടിയാല്‍ തനിക്കു വേണ്ടി രണ്ടടി കൊടുക്കണമെന്നും, ഒരു പാവം പെണ്‍കുട്ടിയോട് എന്തിനിത് ചെയ്തുവെന്ന് ചോദിക്കണമെന്നും ആശുപത്രികിടക്കയിൽവച്ച് അവൾ ശ്രീലേഖയോട് പറഞ്ഞിരുന്നു. പിന്നീട് ലതാനായരെ ചോദ്യം ചെയ്തതും ശ്രീലേഖയായിരുന്നു.
ചോദ്യം ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടപ്പോൾ ശ്രീലേഖ ലതാനായരുടെ കരണത്തടിച്ചു. ഒരൊറ്റ അടിയിൽ ലതാനായർ വീഴുകയും ചെയ്തു. ഈ അടിയിലൂടെ പീഡനത്തിനിരയായി മരിച്ച ശാരിയോടുള്ള വാക്കു പാലിക്കാൻ കഴിഞ്ഞുവെന്നാണ് ശ്രീലേഖ പറയുന്നത്.
https://www.facebook.com/Malayalivartha


























