വിവാദമായ കിളിരൂര്‍ കേസിലെ സംഭവങ്ങള്‍ ഒരു നെടുവീര്‍പ്പോടെ വിവരിച്ച് ഡിജിപി ശ്രീലേഖ

വിവാദമായ കിളിരൂര്‍ കേസിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് പറയുകയാണ് ഡിജിപി ആര്‍ ശ്രീലേഖ. പ്രതിയായിരുന്ന ലതാ നായരെ ചോദ്യം ചെയ്യുന്നതിനിടെ താന്‍ നിയന്ത്രണം വിട്ട് അവരെ അടിച്ചതായും ഒറ്റയടിക്ക് ലതാനായര്‍ താഴെ വീണതായും ഡിജിപി ആര്‍ ശ്രീലേഖ പറഞ്ഞു. കേസില്‍ മൊഴിയെടുക്കുന്നതിനിടെ ആശുപത്രി കിടക്കയില്‍ വെച്ച് പെണ്‍കുട്ടി ലതാനായരെ കിട്ടിയാല്‍ തനിക്ക് വേണ്ടി രണ്ടടി കൊടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നതായും ശ്രീലേഖ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കിളിരൂര്‍ കേസിലെ മുഖ്യപ്രതിയായിരുന്നു ലതാ നായര്‍. കിളിരൂര്‍ സ്വദേശിയായ ശാരി എസ് നായര്‍ എന്ന പെണ്‍കുട്ടിയെ സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വ്യാമോഹിപ്പിച്ച് പലതവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. 2003ല്‍ ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തോളം വിവിധ സ്ഥലങ്ങളിലായി ശാരി പീഡിപ്പിക്കപ്പെട്ടു. ഗര്‍ഭിണിയായ പെണ്‍കുട്ടി 2004 ആഗസ്റ്റില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
പ്രസവശേഷം അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ശാരി നവംബര്‍ 13ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. ശാരിയുടെ മരണം നടന്നിട്ട് പതിമൂന്ന് വര്‍ഷം പൂര്‍ത്തിയാകാന്‍ ഒരു മാസത്തോളം ഉള്ളപ്പോഴാണ് കേസന്വേഷണ ചുമതല ഉണ്ടായിരുന്ന ആര്‍ ശ്രീലേഖ അന്നത്തെ സംഭവങ്ങള്‍ മാസികയില്‍ വിവരിക്കുന്നത്.
ആശുപത്രി കിടക്കിയില്‍ വെച്ച് പെണ്‍കുട്ടി ലതായനായരെ കുറിച്ച് സംസാരിക്കുമ്പോള്‍ പലപ്പോഴും വികാരത്തള്ളിച്ചയില്‍ വിറച്ചിരുന്നു. ഒരിക്കല്‍ ശ്രീലേഖയുടെ കൈയില്‍ മുറുക്കെ പിടിച്ച് ലതാനായരെ കിട്ടിയാല്‍ തനിക്ക് വേണ്ടി രണ്ടടി കൊടുക്കണമെന്നും, ഒരു പാവം പെണ്‍കുട്ടിയോട് എന്തിനിങ്ങനെ ചെയ്തുവെന്ന് ചോദിക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടിരുന്നു.
പിന്നീട് ലതാ നായരെ ചോദ്യം ചെയ്യാന്‍ അവസരം ലഭിച്ചു. സംസാരിക്കുന്നതിനിടയില്‍ അവര്‍ പ്രകോപിതയായപ്പോള്‍ താന്‍ സര്‍വ്വശക്തിയുമെടുത്ത് അടിക്കുകയായിരുന്നുവെന്നും ഒറ്റ അടിയില്‍ അവര്‍ വീണുപോയെന്നും ഇപ്പോള്‍ ജയില്‍ ഡിജിപിയായ ശ്രീലേഖ പറയുന്നു.
https://www.facebook.com/Malayalivartha

























