സപ്ലൈകോ ഇനി മുതല്‍ മൂന്നു ഘട്ടങ്ങളില്‍ ഗുണനിലവാര പരിശോധനയ്ക്കു വിധേയമാക്കിയ അരിയായിരിക്കും വിതരണം ചെയ്യുക

മൂന്നു ഘട്ടങ്ങളില്‍ ഗുണനിലവാര പരിശോധനയ്ക്കു വിധേയമാക്കിയ അരിയായിരിക്കും സപ്ലൈകോ ഇനി വിതരണം ചെയ്യുക . മുമ്പും ഗുണനിലവാര പരിശോധന ഉണ്ടായിരുന്നെങ്കിലും പ്രഹസനമാകുകയായിരുന്നു പതിവ്. ഗുണനിലവാര പരിശോധന കഴിഞ്ഞു സെപ്ലെകോ ഉദ്യോഗസ്ഥര്‍ മടങ്ങുന്ന മുറയ്ക്കു മായം കലര്‍ത്തിയ അരി സര്‍ക്കാരിനു െകെമാറുകയായിരുന്നു പല മില്ലുടമകളും ചെയ്തിരുന്നത്. ഇങ്ങനെ ചെയ്തിരുന്ന മില്ലുടമകള്‍ക്കു കനത്ത തിരിച്ചടിയാണു മൂന്നു ഘട്ടങ്ങളിലെ ഗുണനിലവാര പരിശോധന.
കര്‍ഷകരില്‍നിന്നു മില്ലുടമകള്‍ നേരിട്ടു സംഭരിക്കുന്ന നെല്ല് സംസ്‌കരണത്തിനുശേഷം സര്‍ക്കാരിനെ അറിയിക്കുന്ന മുറയ്ക്കു ഗുണനിലവാര പരിശോധകരെത്തി ആദ്യ പരിശോധന നടത്തും. പിന്നീട് ഈ അരി മില്ലുകളില്‍നിന്നു ലോറിയിലേക്കു മാറ്റുമ്പോള്‍ അടുത്ത ഘട്ട പരിശോധന നടക്കും.
ഈ പരിശോധനയ്ക്കുശേഷം പരിശോധനാ ഫലത്തിന്റെ ഒരു പകര്‍പ്പ് ലോറി െ്രെഡവര്‍ക്കു നല്‍കും. നെല്ലുമായി സര്‍ക്കാര്‍സംഭരണശാലകളിലെത്തുമ്പോള്‍ ഈ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ലോറി െ്രെഡവര്‍ ഡിപ്പോ അധികൃതരെ ഏല്‍പ്പിക്കണം.
ലോറിയില്‍നിന്നു ലോഡ് ഇറക്കിക്കഴിയുമ്പോഴാണ് അവസാനഘട്ട പരിശോധന. ഗുണനിലവാരത്തില്‍ വ്യത്യാസം കണ്ടാല്‍ അപ്പോള്‍തന്നെ ലോഡ് തിരികെയയയ്ക്കും. പുതുതായി 13 കൃഷി അസിസ്റ്റന്‍ഡ് ഡയറക്ടര്‍മാരെക്കൂടി ഗുണനിലവാര പരിശോധനയ്ക്കായി സര്‍ക്കാര്‍ നിയമിച്ചു. നിശ്ചിത യോഗ്യതയുള്ളവരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കൃഷി വകുപ്പില്‍നിന്നു ഡെപ്യൂട്ടേഷനിലെത്തിയ ഏഴു പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍മാര്‍മാത്രമായിരുന്നു മുമ്പു പരിശോധനയ്ക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം 52 മില്ലുടമകളാണ് നെല്ലു സംഭരണത്തില്‍ പങ്കെടുത്തിരുന്നതെങ്കില്‍ ഇക്കൊല്ലം ഇതേവരെ 42 മില്ലുകള്‍ സംഭരണത്തില്‍ പങ്കാളികളായി
https://www.facebook.com/Malayalivartha

























