വേദനയുടെ ലോകത്തു നിന്നും ശിവയെ തനിച്ചാക്കി അമ്മ യാത്രയായി

വേദനയുടെ ലോകത്തു നിന്നും ഏകമകളായ ശിവകാര്‍ത്തികയെ(12) തനിച്ചാക്കി അമ്മ അനിതകുമാരി മരണത്തിനു കീഴടങ്ങി. വിളപ്പില്‍ശാല ചൊവ്വള്ളൂര്‍ കട്ടയ്ക്കാല്‍ ശിവകാര്‍ത്തികയില്‍വ അനിതകുമാരി(37) അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. നാട്ടുകാരുടെ സഹായത്തിലായിരുന്നു ഇവരുടെ ചികിത്സ. ഞായറാഴ്ച വൈകീട്ട് മൂന്നിനായിരുന്നു അനിതയുടെ മരണം.
ഭര്‍ത്താവ് മധുസൂദനന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തെങ്ങില്‍ നിന്നു വീണ് നട്ടെല്ലിനു പരിക്കുപറ്റി ജോലി ചെയ്യാനാകാത്ത അവസ്ഥയിലാണ്. ഈ നിര്‍ധന കുടുംബത്തിന് താങ്ങായത് നാട്ടുകാരായ സന്മനസ്സുള്ളവരാണ്. രണ്ടുവര്‍ഷം മുമ്പാണ് അനിതകുമാരിക്ക് സ്തനാര്‍ബുദം ബാധിച്ചത്. ചികിത്സയ്ക്കായി അമ്പതിനായിരം രൂപ ചെലവുവരുന്ന അഞ്ച് ഇന്‍ജക്ഷനുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.
സര്‍ക്കാരിന്റെ കാരുണ്യയില്‍ നിന്നു മരുന്നിനാവശ്യമായ രണ്ടു ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇപ്പോള്‍ ആകെയുള്ള നാലുസെന്റും വീടും ജപ്തി ഭീഷണിയിലാണ്. ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ ഒന്‍പതിന് വീട്ടുവളപ്പില്‍ നടക്കും.
https://www.facebook.com/Malayalivartha























