മുസ്ലീംലീഗിന്റെ മണ്ണിളകിയതിന്റെ കാരണം കോണ്‍ഗ്രസുകാര്‍; പ്രതിപക്ഷ നേതാവ് സ്ഥാനത്തുള്ള രമേശ് ചെന്നിത്തലയുടെ പ്രകടനം മോശമാണെന്ന് വിലയിരുത്തല്‍

കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി വരുന്നു. വേങ്ങരയില്‍ യു ഡി എഫിന് ലഭിക്കേണ്ടിയിരുന്ന പതിനായിരക്കണക്കിന് വോട്ടുകള്‍ നഷ്ടപ്പെട്ട പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തുള്ള രമേശ് ചെന്നിത്തലയുടെ പ്രകടനം മോശമാണെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്റ്.
കെ.പി.സി.സി.പ്രസിഡന്റാകാന്‍ ഹൈക്കമാന്റ് ആലോചിച്ച ഉമ്മന്‍ ചാണ്ടിയുടെ പേര് ഉപേക്ഷിക്കാനും തീരുമാനിച്ചു. സോളാര്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ സമഗ്രമായ അഴിച്ചുപണിക്കാണ് ഹൈക്കമാന്റ് ആലോചിക്കുന്നത്.
ആരോപണ വിധേയവരെയൊക്കെ ഒഴിവാക്കാനാണ് ആലോചിക്കുന്നത്. ഇത്തരത്തിലാണ് മുന്നോട്ടു പോകുന്നതെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നാണ് കണ്ടെത്തല്‍. ഒരു തട്ടിപ്പുകാരി മുഖ്യമന്ത്രിയുടെ ഓഫീസിനെ ദുരുപയോഗം ചെയ്തു എന്ന വസ്തുതയെ വളരെ ഗൗരവമായാണ് ഹൈക്കമാന്റ് കാണുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ കേരള നേതാക്കളെ ഇക്കാര്യം ഹൈക്കമാന്റ് അറിയിച്ചു.
ചെന്നിത്തലയും സര്‍ക്കാരും തമ്മില്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയമുണ്ടെന്ന ആരോപണമാണ് പ്രതിപക്ഷ നേതാവിന് വിനയായി തീര്‍ന്നത്. ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള കലാപവും കോണ്‍ഗ്രസിനെ ദോഷകരമായി ബാധിക്കുന്നുണ്ട്.
ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസിന്റെ എല്ലാ പദവികളില്‍ നിന്നും ഒഴിവാക്കാനാണ് ആലോചിക്കുന്നത്. കെ.മുരളീധരനെ പോലെയുള്ള നേതാക്കളെ കോണ്‍ഗ്രസിന്റെ മുന്‍നിരയിലേക്ക് കൊണ്ടു വരും. കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിവാക്കിയ സുധീരനെ വീണ്ടും മുന്‍നിരയിലെത്തിക്കും. ഭാവിയില്‍ കേരള നേതാക്കള്‍ പറയുന്ന കാര്യങ്ങള്‍ മനസിലാക്കിയ ശേഷം പ്രതികരിക്കാനും ഹൈക്കമാന്റ് തീരുമാനിച്ചു.
ഹൈക്കമാന്റ് തീരുമാനം രാഹുല്‍ ഗാന്ധി കേരള നേതാക്കളെ അറിയിച്ചു. ഉമ്മന്‍ ചാണ്ടി അപ്പോള്‍ തന്നെ അതൃപ്തി പ്രകടിപ്പിച്ചു. എന്നാല്‍ മാനഭംഗ കേസില്‍ പ്രതിയായ ഒരാള്‍ പറയുന്ന കാര്യങ്ങള്‍ മുഖവിലക്കെടുക്കാന്‍ ഹൈക്കമാന്റ് തയ്യാറല്ല.
https://www.facebook.com/Malayalivartha

























