തമിഴ്‌നാട്ടിലേക്ക് ഓട്ടം വിളിച്ചുകൊണ്ടുപോയി യുവാക്കളെ വെട്ടിനുറുക്കി!!

തമിഴ്‌നാട്ടിലേക്ക് ഓട്ടം വിളിച്ചുകൊണ്ടുപോയി ഓട്ടോറിക്ഷാ തൊഴിലാളികളായ യുവാക്കളെ വെട്ടിക്കൊലപ്പെടുത്തി. മൂന്നാര്‍ എല്ലപ്പെട്ടി കെ.കെ. ഡിവിഷന്‍ ഏബ്രഹാമിന്റ മകന്‍ പീറ്റര്‍ (18), തമ്പിദുെരെ മകന്‍ തങ്കമുത്തെന്നു വിളിക്കുന്ന ശരവണന്‍(19) എന്നിവരാണു വെട്ടേറ്റു മരിച്ചത്. അതിര്‍ത്തി മേഖലയായ ബോഡിമെട്ടിന് സമീപം തമിഴ്‌നാട് മണപ്പെട്ടിയില്‍ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്ത് ഇന്നലെ പുലര്‍ച്ചെയാണ് വെട്ടേറ്റ് മരിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. ബോഡി ഡിെവെ.എസ്.പിയുടെ നേതൃത്വത്തില്‍ സ്‌പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് എല്ലപ്പെട്ടിയില്‍നിന്നു തമിഴ്‌നാടിന് ഓട്ടം പോകുകയാണെന്ന് പറഞ്ഞ് പീറ്ററിന്റെ ഓട്ടോറിക്ഷയില്‍ ഇരുവരും പോയത്. തമിഴ്‌നാട്ടില്‍ നിരവധി കൊലക്കേസുകളില്‍ പ്രതിയായ തിരുനല്‍വേലി സ്വദേശി മണിയാണ് ഇവരെ ഓട്ടം വിളിച്ചതെന്നു സൂചനയുണ്ട്. കൊല നടത്തിയതിന് ശേഷം ഇയാള്‍ എല്ലപ്പെട്ടിയിലെ ചിലരെ വിളിച്ച് അറിയിച്ചതായും പറയപ്പെടുന്നുണ്ട്. ഇരുവരുടേയും മുഖം വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. മണി ഒരാഴ്ചയായി എല്ലപ്പെട്ടിയില്‍ ഉണ്ടായിരുന്നതായും വിവരമുണ്ട്.
തേനി എസ്.പി: എസ്.ആര്‍. ഭാസ്‌കരന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ബോഡി ആശുപത്രിയിലേക്കു മാറ്റി. എസ്.പിയുടെ നിര്‍ദേശപ്രകാരം ബോഡി ഡി.െവെ.എസ്.പി പ്രഭാകരന്‍, എസ്.ഐമാരായ വെങ്കടാചലപതി, ശേഖര്‍, ഇമ്മാനുവല്‍ എന്നിവരടുങ്ങുന്ന സ്‌പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. എല്ലപ്പെട്ടി സ്വദേശികളായതിനാല്‍ സംഭവത്തേക്കുറിച്ച് കേരളാ പോലീസും അന്വേഷണം നടത്തുന്നുണ്ട്. ഇടുക്കി എസ്.പി. അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha























