ജന രക്ഷായാത്ര തലസ്ഥാനത്തെത്തുമ്പോള്‍ കുമ്മനം തെറിക്കും

അമിത് ഷായും സഹപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തിയ ജന രക്ഷായാത്ര തിരുവനന്തപുരത്തെത്തുമ്പോള്‍ കുമ്മനം രാജശേഖരന്‍ തെറിക്കും. വേങ്ങര ഉപതെരഞ്ഞെടുപ്പാണ് കുമ്മനത്തിന്റെ ചീട്ട് കീറുന്നത്. അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കളെ കൊണ്ടുവന്നു പ്രചരണം പൊടിപൊടിച്ചിട്ടും വേങ്ങരയില്‍ നാലാമതെത്തിയതാണ് കേന്ദ്ര നേതൃത്വം അസഹ്യരായത്. വേങ്ങരയിലെ ഹിന്ദു വോട്ടര്‍മാരില്‍ ഒരു നല്ല ശതമാനത്തിന്റെയും വോട്ടുകള്‍ കോണ്‍ഗ്രസിനാണ് മറിഞ്ഞത്. ബാക്കി ഇടതു പക്ഷത്തിനും ലഭിച്ചു. ഹിന്ദു വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയാത്ത സംസ്ഥാന പ്രസിഡന്റ് എന്തിനാണെന്നാണ് കേന്ദ്ര നേത്യത്വത്തിന്റെ ചോദ്യം.
അമിത് ഷാ ചൊവ്വാഴ്ച കേരളത്തിലെത്തും. അദ്ദേഹം കേരളത്തിലെത്തിയാലുടന്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തും. ബി ജെ പി നേതാവ് വി.മുരളീധരനും മറ്റും കുമ്മനത്തിനെതിരാണ്. വേങ്ങര തെരഞ്ഞടുപ്പിനിടയില്‍ യാത്ര വേണ്ടെന്ന് മുരളി ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ അത് വേണ്ടെന്ന് കുമ്മനം ശഠിച്ചു. ഇത് മുരളിയെ തളര്‍ത്തി.
മെഡിക്കല്‍ കോഴയില്‍ ആരോപണ വിധേയനാകാത്തയാളാണ് മുരളീധരന്‍. മുരളിക്ക് കേന്ദ്ര മന്ത്രി പദവി ലഭിക്കുമെന്നു കരുതിയിരിക്കുമ്പോഴാണ് അല്‍ഫോണ്‍സ് കേന്ദ്ര മന്ത്രിയായത്. കുമ്മനത്തിന്റെ പാരയാണ് തനിക്ക് കൊണ്ടതെന്ന് മുരളി വിശ്വസിക്കുന്നു. മുരളിക്ക് കൊള്ളാവുന്ന ഒരു പൊതുമേഖലാ സ്ഥാപനം പോലും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയില്ല. അതുകൊണ്ടുതന്നെ കുമ്മനത്തെ താഴെയിറക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് മുരളി തന്നെയാണ്.
കുമ്മനം രാജശേഖരന് ഇക്കാര്യം അറിയാമെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ബി ജെ പിയില്‍ അത്തരം വാദഗതികള്‍ക്കൊന്നും ഒരു സ്ഥാനവും ലഭിക്കാറില്ല. നേരത്തെ മുരളിയെ മാറ്റിയതും ഇങ്ങനെ തന്നെയാണ്. മുരളി തന്റെ സ്ഥാനലബ്ധി സംരക്ഷിക്കാന്‍ ആവുംവിധം ശ്രമിച്ചതാണ്. എന്നാല്‍ ആരും അദ്ദേഹത്തെ സഹായിക്കാനുണ്ടായിരുന്നില്ല. പകരം ആര് എന്ന കാര്യമാണ് ഇനി തീരുമാനിക്കുള്ളത്. മുരളിയെ പ്രസിഡന്റാക്കില്ല. പുതിയൊരു കഥാപാത്രത്തെ കണ്ടു പിടിക്കേണ്ടി വരും.
https://www.facebook.com/Malayalivartha























