പ്രണയം അടക്കാനായില്ല...500 രൂപ നോട്ടിനൊപ്പം കാക്കിക്കുള്ളിലെ കാമുകന്റെ ലൗവ് ലെറ്ററും; പാർസൽ ലിസ്റ്റ് എന്ന് കരുതി കടലാസ് നിവർത്തിയ യുവതി ഞെട്ടി!! പിന്നെ സംഭവിച്ചതൊക്കെ ഇങ്ങനെ...

പതിവായി ഭക്ഷണം കഴിക്കുന്ന ഹോട്ടലിന്റെ ഉടമയായ യുവതിയോട് പൊലീസ് ഡ്രൈവര്‍ക്ക് പ്രണയം. അത് അടക്കാന്‍ വയ്യാതെ വന്നപ്പോള്‍ 500 രൂപ നോട്ടിനൊപ്പം ചുരുട്ടിയ കടലാസില്‍ തന്റെ മനസ്സ് കവർന്ന സുന്ദരിക്ക് പ്രണയ ലേഖനവും നൽകി. പാഴ്സല്‍ എടുക്കാനുള്ള ലിസ്റ്റാണെന്ന് കരുതി ചുരുള്‍ നിവര്‍ത്തി നോക്കിയതും പ്രണയ ലേഖനം കണ്ട് യുവതി ഞെട്ടി.
കത്തിന്റെ മറുപടിക്കായി യുവതി കൈമാറിയതാകട്ടെ ഭർത്താവിന്റെ കൈയിലും. സംഭവം വഷളാകുമെന്ന് കണ്ടതോടെ യുവതിയുടെ ഭര്‍ത്താവിന്റെ കാലുപിടിച്ച് പരാതി ഒഴിവാക്കി. കാക്കിക്കുള്ളിലെ കാമുകനെകൊണ്ട് പുലിവാലുപിടിച്ചത് പെരുനാട് പോലീസും.
കോന്നി സ്വദേശിയായ പ്രണയ നായകന്‍ സ്റ്റേഷനിലെ ഡ്രൈവറാണ്. ഇത് ഇയാളുടെ സ്ഥിരം പരിപാടിയാണെന്ന് സഹപ്രവര്‍ത്തകര്‍ തന്നെ പറയുന്നു. ഏത് സ്റ്റേഷനില്‍ ജോലി ചെയ്താലും ചുറ്റുവട്ടത്തുള്ള ഒരു മാതിരിപ്പെട്ട യുവതികളെയൊക്കെ ഇയാള്‍ വളയ്ക്കാന്‍ ശ്രമിക്കും. പരാതിയുമായി വരുന്ന സുന്ദരികളായ സ്ത്രീകള്‍ക്ക് ഫോണ്‍ നമ്പർ കൊടുക്കുകയാണ് പ്രധാന ജോലി. ഇങ്ങനെ വിളിക്കുന്നവരുമായി പ്രണയ സല്ലാപം തുടരും.
പല കേസിലെയും പ്രതികളായ സ്ത്രീകള്‍ക്ക് ഇയാളുമായുള്ള സൗഹൃദം ഗുണം ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് സ്ഥലം മാറി പെരുനാട്ടിലെത്തിയത്. അന്നുമുതല്‍ ഭക്ഷണം കഴിക്കുന്ന ഹോട്ടലിലെ യുവതിയെ പതിവായി കണ്ടപ്പോള്‍ ഏമാനിലെ പ്രണയരോഗി ഉണര്‍ന്നു. അസുഖം സഹിക്കാന്‍ കഴിയാതെ വന്നതോടെ രണ്ടും കല്‍പ്പിച്ച് 500 രൂപ നോട്ടിനൊപ്പം സ്വന്തം ഫോണ്‍ നമ്പറും ഒപ്പം സ്നേഹപൂര്‍വം 'ഭര്‍ത്താവില്ലാത്തപ്പോള്‍ വിളിക്കണേ' എന്നും എഴുതി ചുരുട്ടി യുവതിക്ക് നല്‍കി.
പ്രണയലേഖനം കണ്ട് അപ്പോള്‍ തന്നെ ഭര്‍ത്താവ് പരാതിയുമെഴുതി സ്റ്റേഷനില്‍ എത്തി. പരാതി കണ്ട് പൊലീസ് ഞെട്ടി. പിന്നെ ഭര്‍ത്താവിന്റെ കാലുപിടുത്തമായി. ഇവിടെ പരാതി സ്വീകരിച്ചില്ലെങ്കില്‍ തിരുവല്ല ഡിവൈഎസ്പിക്ക് നല്‍കുമെന്നായി ഭര്‍ത്താവ്. സംഭവം ഇതിനിടെ ജില്ലാപൊലീസ് മേധാവിയുടെ ചെവിയിലുമെത്തി. ഒരു വിധത്തില്‍ ഭര്‍ത്താവിനെ സമാധാനിപ്പിച്ച് പരാതി പിന്‍വലിപ്പിച്ച് എസ്‌ഐ തലയൂരി. കഥാനായകന്‍ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























