ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര നാളെ തിരുവനന്തപുരത്ത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര നാളെ തിരുവനന്തപുരത്ത്. ഇക്കഴിഞ്ഞ മൂന്നിന് പയ്യന്നൂരില്‍ നിന്നാരംഭിച്ച യാത്ര നാളെ സമാപിക്കും. യാത്ര ഉദ്ഘാടനം ചെയ്ത ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാ സമാപനത്തിലും പങ്കെടുക്കും.
അമിത്ഷായോടൊപ്പം അരലക്ഷം പേരാണ് നാളെ പദയാത്രയില്‍ അണിചേരുന്നത്. ശ്രീകാര്യത്തു നിന്ന് പുത്തരിക്കണ്ടം മൈതാനി വരെയുള്ള പദയാത്രയില്‍ കേന്ദ്രമന്ത്രിമാരും കേന്ദ്രനേതാക്കളും സംസ്ഥാന മുഖ്യമന്ത്രിമാരും അണിനിരക്കും. ജിഹാദിചുവപ്പ് ഭീകരതയ്‌ക്കെതിരെ നടത്തുന്ന യാത്രയ്ക്ക് ശ്രീകാര്യത്ത് ബഹുജന സ്വീകരണം നല്‍കും. സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട മണ്ണന്തല രഞ്ജിത്തിന്റെയും കല്ലംപള്ളി രാജേഷിന്റെയും വീടുകള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനോടൊപ്പം ദേശീയനേതാക്കളും സന്ദര്‍ശിച്ചശേഷമായിരിക്കും ശ്രീകാര്യത്തു നിന്ന് പദയാത്ര ആരംഭിക്കുക.
ജില്ലയില്‍ ആദ്യമായി മാര്‍ക്‌സിസ്റ്റ് ഭീകരതയ്ക്ക് ഇരയായി ബലിദാനിയായ ശ്രീകാര്യം, ചെറുവയ്ക്കല്‍ ഗംഗാധരന്‍നായര്‍ നഗറില്‍ നിന്ന് രാവിലെ 10.30 ന് ആരംഭിക്കുന്ന യാത്ര ഉള്ളൂര്‍, കേശവദാസപുരം വഴി പട്ടത്തെത്തിച്ചേരും. പട്ടത്തു നിന്ന് അരലക്ഷത്തോളം ബഹുജനങ്ങള്‍ അണിനിരക്കുന്ന പദയാത്ര മൂന്നിനാരംഭിക്കും. യാത്രയ്ക്ക് മുമ്പായി അമിത്ഷാ തുറന്ന വാഹനത്തില്‍ മുഴുവന്‍ പ്രവര്‍ത്തകരെയും അഭിവാദ്യം ചെയ്യും. ജനരക്ഷായാത്ര എംജി റോഡ് വഴിയാണ് പുത്തരിക്കണ്ടം മൈതാനിയിലെ കല്ലംപള്ളി രാജേഷ് നഗറില്‍ സമാപിക്കുന്നത്.
മൂന്നിന് പദയാത്ര പട്ടത്ത് നിന്ന് ആരംഭിക്കുന്ന സമയത്തുതന്നെ പുത്തരിക്കണ്ടം മൈതാനിയില്‍ പൊതുസമ്മേളനം ആരംഭിക്കും. പാറശ്ശാല, നെയ്യാറ്റിന്‍കര, കോവളം മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ ആദ്യം പൊതുസമ്മേളന നഗരിയില്‍ എത്തിച്ചേരും. മറ്റ് പതിനൊന്ന് മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ അമിത്ഷായോടൊപ്പം പദയാത്രയില്‍ അണിചേരും.
https://www.facebook.com/Malayalivartha























