നവമാധ്യമങ്ങളിലൂടെ പായ്ച്ചിറ നവാസിനെ അപമാനിച്ച യുവാവിനെതിരെ കേസ്

പൊതുപ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസിനെ നവ മാധ്യമങ്ങളിലൂടെ ആക്ഷേപിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് ഷിബു പുറയിതം എന്ന പ്രതി ഒളിവില്‍ പോയി. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ സോഷ്യല്‍മീഡിയയിലൂടെ ഭാഗ്യലക്ഷ്മിയെയും അപമാനിച്ചിരുന്നു. അന്ന് മാപ്പ് പറഞ്ഞാണ് പ്രതി തടിതപ്പിയത്. പായ്ച്ചിറ നവാസ് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലെ ചില ക്രമക്കേടുകളെയും, ദുരൂഹ മരണങ്ങളെയും സംബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു. ഇതില്‍ വിറളിപൂണ്ട് ശാന്തിഗിരി ആശ്രമവുമായി ബന്ധമുള്ള ഷിബു നവാസിനെ ഫോണില്‍ വിളിച്ച് പോസ്റ്റുകള്‍ പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിമുഴക്കിയതായി പരാതിയില്‍ പറയുന്നു.
ഇനി ശാന്തിഗിരിക്കെതിരെ സംസാരിക്കരുതെന്നും ഭീഷണിപ്പെടുത്തുകയും, നവമാധ്യമങ്ങളിലൂടെ നിരവധി പോസ്റ്റിലൂടെയും വീഡിയോയിലൂടെയും നവാസിനെ മോശക്കാരനായി ചിത്രീകരിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ എല്ലാ തെളിവുകളും ,രേഖകളും സഹിതം നവാസ് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയ്ക്കും, പോത്തന്‍കോട് പോലീസിനും പരാതി നല്‍കി. പോലീസിന് നേരിട്ട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ ഈ പരാതിയിന്‍മേല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് പോലീസ് ആറ്റിങ്ങള്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. കോടതി ഉത്തരവുണ്ടായതിന്റെ അടിസ്ഥാനത്തില്‍ പോത്തന്‍കോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha























