സോളാര്‍ റിപ്പോര്‍ട്ട് നല്‍കില്ലെന്ന് മുഖ്യമന്ത്രി ; ആറു മാസത്തിനകം റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് സഭയില്‍ വെക്കും

സോളാര്‍ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറു മാസത്തിനകം റിപ്പോര്‍ട്ട് സഭയില്‍ വെക്കും. എന്നാല്‍, തീയതി തീരുമാനിച്ചിട്ടില്ല. കമ്മിഷനെ നിയോഗിച്ചത് മുന്‍ സര്‍ക്കാരാണ്. റിപ്പോര്‍ട്ടിന്‍മേല്‍ എടുത്തത് പ്രതികാര നടപടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സോളാര്‍ ജുഡീഷന്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ പരസ്യപ്പെടുത്താനാവില്ല. ആറു മാസത്തിനകം റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കണമെന്നാണ് ചട്ടം. അപ്രകാരമേ പ്രവര്‍ത്തിക്കാനാകൂ. അല്ലാത്ത പക്ഷം നടപടി നിയമവിരുദ്ദമാകുമെന്നും ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
അന്വേഷണ കമ്മിഷന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് രണ്ട് തരത്തില്‍ നടപടി സ്വീകരിക്കാം. റിപ്പോര്‍ട്ട് മാത്രമായോ അതിന്മേല്‍ സ്വീകരിച്ച നടപടി കൂടി റിപ്പോര്‍ട്ടാക്കി നിയമസഭയില്‍ വയ്ക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനു കത്ത് നല്‍കിയിരുന്നു. വിവരാവകാശ നിയമം അനുസരിച്ചുള്ള അപേക്ഷയ്ക്കു പുറമെയാണു മുഖ്യമന്ത്രിക്കു കത്ത് നല്‍കിയത്. ഇതിനു പിന്നാലെയാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പിണറായി നേരിട്ട് രംഗത്ത് എത്തിയത്.
https://www.facebook.com/Malayalivartha
























