ശബരിമല തീര്‍ത്ഥാടന ഒരുക്കങ്ങള്‍ വിലയിരുത്താനായി മുഖ്യമന്ത്രി സന്നിധാനത്ത്

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പങ്കെടുക്കാനും വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ക്കുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയിലെത്തി. യാത്രയ്ക്കിടെ ഇടയ്ക്ക് മഴ പെയ്‌തെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് മുഖ്യമന്ത്രി സന്നിധാനത്തെത്തിയത്. ചൊവ്വാഴ്ച രാവിലെ 10ന് ഗസ്റ്റ് ഹൗസ്,വാട്ടര്‍ ടാങ്ക് എന്നിവയുടെ തറക്കല്ലിടല്‍, 11ന് ഇക്കൊല്ലത്തെ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട അവലോകന യോഗം എന്നിവയാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍. ഉച്ചകഴിഞ്ഞ് മൂന്നിന് അദ്ദേഹം പമ്പയിലേക്ക് പുറപ്പെടും. 5. 30ന് നിലയ്ക്കല്‍ പില്‍ഗ്രിം സെന്റര്‍ ഉദ്ഘാടനവും പമ്പ ബ്യൂട്ടിഫിക്കേഷന്‍, ടോയ്‌ലറ്റ് കോംപ്‌ളക്‌സ്, നടപ്പന്തല്‍ എന്നിവയുടെ ശിലാസ്ഥാപനവും നിര്‍വഹിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായാണ് ശബരിമലയിലെത്തിയത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍ , ആര്‍.ചന്ദ്രശേഖരന്‍ , കെ.രാജു, മാത്യു ടി തോമസ് എന്നിവരും ഒപ്പമുണ്ട്. ഡല്‍ഹിയിലായിരുന്ന മുഖ്യമന്ത്രി നെടുമ്പാശേരിയില്‍ എത്തി അവിടെ നിന്ന് റോഡ് മാര്‍ഗം ഇന്നലെ രാത്രി 8.30 ന് പമ്പയിലും , പത്തേകാലോടെ ശബരിമലയിലും എത്തി. പമ്പയില്‍ എത്തിയ മുഖ്യമന്ത്രിയെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ , ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രാജു ഏബ്രഹാം എം.എല്‍.എ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. പമ്പ ദേവസ്വം ഗസ്റ്റ് ഹൗസില്‍ 15 മിനിട്ട് വിശ്രമിച്ച ശേഷം സന്നിധാനത്തേക്ക് മല ചവിട്ടി .സ്വാമി അയ്യപ്പന്‍ റോഡു വഴി പതുക്കെയാണ് മല ചവിട്ടിയത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും, ദേവസ്വം മന്ത്രിയും, പത്തനംതിട്ട ജില്ലാ പൊലീസ് ചീഫ് സതീഷ് ബിനോ എന്നിവര്‍ ഉള്‍പ്പെട്ട ഉദ്യേഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനുഗമിച്ചു.
തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രംതുറന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് തന്ത്രി മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് നടതുറന്നത്. വൃശ്ചിക പുലരി മുതല്‍ അടുത്ത ഒരു വര്‍ഷക്കാലത്തേക്ക് ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് രാവിലെ ഉഷ:പൂജയ്ക്കു ശേഷം നടക്കും. ശബരിമല ക്ഷേത്രത്തിലേക്ക് 14ഉം മാളികപ്പുറത്തേക്ക് 12 പേരുമാണ് മേല്‍ശാന്തിപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.പന്തളം കൊട്ടാരത്തിലെ കുട്ടികളായ സൂര്യ അനൂപ് വര്‍മ്മ ശബരിമല മേല്‍ശാന്തിയെയും, ഹൃദ്യാ വര്‍മ്മ മാളികപ്പുറം മേല്‍ശാന്തിയെയും നറുക്കെടുക്കും. ഇരുവരും ഇന്നലെ ഇരുമുടിക്കെട്ടുമായി സന്നിധാനത്തേക്ക് പുറപ്പെട്ടു.
https://www.facebook.com/Malayalivartha


























