Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

യുബര്‍ ടാക്‌സി ഡ്രൈവര്‍ക്കു മര്‍ദനമേറ്റ സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത എസ്.ഐയെ സ്ഥലം മാറ്റി

18 OCTOBER 2017 09:06 AM IST
മലയാളി വാര്‍ത്ത

യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്കു മര്‍ദനമേറ്റ സംഭവത്തില്‍ വാദിയെ പ്രതിയാക്കിയ എസ്.ഐക്കെതിരേ നടപടി വന്നു. അതേസമയം സ്വന്തം നാടായ കൊല്ലത്തേക്കാണു മരട് എസ്.ഐ: എം. സുജാതന്‍പിള്ളയെ സ്ഥലംമാറ്റിയത്. ഷെയര്‍ ടാക്‌സിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണു വൈറ്റില ജങ്ഷനില്‍ മൂന്നു യുവതികള്‍ ചേര്‍ന്നു ഡ്രൈവറെ കരിങ്കല്ലുകൊണ്ട് തലയ്ക്കിടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്.

എന്നാല്‍, തങ്ങളെ കൈയേറ്റം ചെയ്‌തെന്ന യുവതികളുടെ പരാതിയില്‍ ഡ്രൈവര്‍ കുമ്പളം താനത്ത് ഷെഫീക്കി(32)നെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം പോലീസ് കേസെടുത്തതു വന്‍വിവാദമായി. എസ്.ഐയെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തതോടെയാണു നടപടി അനിവാര്യമായത്. മര്‍ദനമേറ്റ ഡ്രൈവര്‍ക്കെതിരേ ജാമ്യമില്ലാവകുപ്പില്‍ കേസെടുത്തപ്പോള്‍, മര്‍ദിച്ച യുവതികളെ നിസാരവകുപ്പുകള്‍ ചുമത്തി സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത് ആഭ്യന്തരവകുപ്പിനുതന്നെ മാനക്കേടായിരുന്നു. 

നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ച യുവതികളെ മരട് പോലീസ് അന്നുതന്നെ ദുര്‍ബല വകുപ്പുകള്‍ എഴുതിച്ചേര്‍ത്ത് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. സംഭവം വിവാദമായയോടെ കേസ് വിശദമായി അന്വേഷിക്കാന്‍ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്കു സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം പെരുമാറിയെന്നാരോപിച്ച് യുവതികള്‍ നല്‍കിയ പരാതിയിലാണു ഡ്രൈവര്‍ക്കെതിരേ മരട് പോലീസ് കേസെടുത്തത്. ഈ കേസില്‍ മുന്‍കൂര്‍ജാമ്യം തേടി ഷെഫീക്ക്‌ െഹെക്കോടതിയെ സമീപിച്ചു. കോടതി പോലീസ് നടപടിയെ വിമര്‍ശിക്കുകയും ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ എസ്.ഐക്കു നിര്‍ദേശം നല്‍കുകയും ചെയ്തു. 

മരടില്‍ ജപ്തിയുടെ പേരില്‍ വയോധിക ദമ്പതികളെ വലിച്ചിഴച്ച് വീടിനു പുറത്താക്കിയ സംഭവത്തിലും സര്‍ക്കാരിനു മാനക്കേടുണ്ടാക്കിയത് ഇതേ പോലീസ് ഉദ്യോഗസ്ഥനാണ്. എന്നാല്‍ ആരോപണ വിധേയനായ ഓഫീസര്‍ക്കു സ്വന്തം ജില്ലയില്‍തന്നെ ജോലിചെയ്യാന്‍ അവസരമൊരുക്കിയതിനെതിരെ ആരോപണമുയരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends