കടകംപള്ളിയുടെ ചൈനാ യാത്ര രാജ്യതാൽപര്യത്തിനു വിരുദ്ധം; വിദേശകാര്യമന്ത്രാലയം

രാജ്യതാൽപര്യത്തിനു വിരുദ്ധമായതുകൊണ്ടാണ് മന്ത്രി കടകംപള്ളി സുരേന്ദ്രനു ചൈനാ യാത്രയ്ക്ക് അനുമതി നിഷേധിച്ചതെന്ന് വിദേശകാര്യമന്ത്രാലയം. ചൈനയിലെ ഷിങ്ഡുവിൽ നടന്ന കോണ്‍ഫറൻസിൽ പങ്കെടുക്കാൻ നയതന്ത്ര പാസ്പോർട്ടിനുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അപേക്ഷയാണു കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിരസിച്ചത്. യുഎന്നിന്റെ അഭിമുഖ്യത്തിലുള്ള വേൾഡ് ടൂറിസം ഓർഗനൈസേഷൻ സംഘടിപ്പിച്ചതായിരുന്നു കോണ്‍ഫറൻസ്. ഇതു സംബന്ധിച്ച വിവരാവകാശ ചോദ്യത്തിനു ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നു ദി വയർ റിപ്പോർട്ട് ചെയ്യുന്നു. വിവരാവകാശ പ്രവർത്തകനായ ഡി.ബി.ബിനുവാണ് ഇതു സംബന്ധിച്ചു വിദേശകാര്യമന്ത്രാലയത്തോടു ചോദ്യമുന്നയിച്ചത്.
മേൽപ്പറഞ്ഞ സമ്മേളനത്തിൽ മന്ത്രിതലത്തിലുള്ള പങ്കാളിത്തം രാജ്യ താത്പര്യത്തെ സംബന്ധിച്ച് ഉചിതമാണെന്നു തോന്നുന്നില്ലെന്ന ഒറ്റ വാചകത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി ഒതുക്കി. സമ്മേളനത്തിലേക്ക് ഇന്ത്യയിൽനിന്ന് ക്ഷണിക്കപ്പെട്ട ഏക മന്ത്രിയും കേരള ടൂറിസം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനായിരുന്നു. വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ(യുഎൻഡബ്ല്യുടിഒ) സെക്രട്ടറി ജനറൽ നേരിട്ടാണ് ക്ഷണിച്ചത്. മന്ത്രിയുമായി ഒറ്റയ്ക്കു കൂടിക്കാഴ്ചയും പ്രതിനിധികളും മന്ത്രിയുമായുള്ള സംവാദവും സമ്മേളന പരിപാടിയിൽ ഏർപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha

























