Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാറിന് മേല്‍ സമ്മര്‍ദ്ദം മുറുകുന്നു

19 OCTOBER 2017 08:37 AM IST
മലയാളി വാര്‍ത്ത

സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാറിന് മേല്‍ സമ്മര്‍ദ്ദം മുറുകുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ പ്രധാന നിഗമനങ്ങള്‍ പുറത്തുവിട്ട സര്‍ക്കാര്‍ പക്ഷേ, ഇപ്പോള്‍ 'പുലിവാല്‍' പിടിച്ചിരിക്കുകയാണ്. കമീഷന്‍ റിപ്പോര്‍ട്ടിലെ നിഗമനങ്ങളുടെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ നേതാക്കള്‍ക്കെതിരെയും കേസന്വേഷിച്ച മുന്‍ പ്രത്യേകസംഘത്തിനെതിരെയും
മുഖ്യമന്ത്രി പിണറായി വിജയന്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, പ്രഖ്യാപനം നടത്തി ആഴ്ച ഒന്നുകഴിഞ്ഞിട്ടും ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കാനായില്ലെന്നത് സര്‍ക്കാറിന് തിരിച്ചടിയാണ്. കമീഷന്‍ നടപടികളെ പരസ്യമായി വിമര്‍ശിച്ച് മുന്‍ അന്വേഷണ സംഘാംഗങ്ങള്‍തന്നെ രംഗത്തെത്തിയതും സര്‍ക്കാറിനെ വെട്ടിലാക്കി.

അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന ആവശ്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉറച്ചുനില്‍ക്കുകയാണ്. റിപ്പോര്‍ട്ട് നല്‍കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴും അതിനു കാരണം വ്യക്തമാക്കുന്നുമില്ല. കമീഷനെ നിയോഗിച്ചതിലെ ചട്ടവും നിയമവും ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, എങ്ങനെ മുഖ്യമന്ത്രി അതിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയെന്ന മറുചോദ്യമാണ് പ്രതിപക്ഷത്തിന്‍േറത്.

കമീഷന്‍ റിപ്പോര്‍ട്ട് കൈമാറണമെന്ന ആവശ്യം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉന്നയിച്ചിട്ടുണ്ട്. അതിനായി പ്രത്യേക നിയമസഭ സമ്മേളനം വിളിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ടില്‍ സര്‍ക്കാറിന് താല്‍പര്യമുള്ള കാര്യങ്ങള്‍ മാത്രം പുറത്തുവിടുകയാണുണ്ടായതെന്ന ആരോപണവും ശക്തമാണ്. കമീഷനും സര്‍ക്കാര്‍ നടപടികള്‍ക്കുമെതിരെ കേസന്വേഷിച്ച പൊലീസ് സംഘാംഗങ്ങള്‍തന്നെ രംഗത്തെത്തിയതും അതിനെ ചൊല്ലി പൊലീസ് സേനയിലുണ്ടായ അതൃപ്തിയും സര്‍ക്കാറിന് തലവേദനയായിട്ടുണ്ട്.

തങ്ങള്‍ക്കെതിരെ നടപടി കൈക്കൊണ്ടതില്‍ അന്വേഷണ സംഘത്തലവനായിരുന്ന ഡി.ജി.പി എ. ഹേമചന്ദ്രന്‍ ഉള്‍പ്പെടെ അസംതൃപ്തരാണ്. സംഘത്തിലുണ്ടായിരുന്ന മൂന്ന് ഡിവൈ.എസ്.പിമാര്‍ ഇപ്പോള്‍ എസ്.പിമാരാണ്. സ്ഥലംമാറ്റിയതോടെ ഇവര്‍ അന്വേഷിച്ചുവന്ന പല കേസുകളും വഴിയിലായെന്നും ചൂണ്ടിക്കാട്ടുന്നു. അതൃപ്തി സര്‍ക്കാറിനോടല്ല കമീഷനോടാണെന്ന് വിശദീകരിക്കുമ്പോഴും ഹേമചന്ദ്രന്റെ ഉള്‍പ്പെടെ നിലപാട് സര്‍ക്കാറിനെതന്നെയാണ് സമ്മര്‍ദത്തിലാക്കുന്നത്. തങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ ചോദ്യം ചെയ്യുന്ന ഈ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് ലഭിക്കാനും സോളാര്‍ കമീഷന്‍ നടപടികള്‍ക്കെതിരെയും നിയമനടപടിക്കും ഒരുങ്ങുന്നത് സര്‍ക്കാറിന് സമ്മര്‍ദമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (5 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (14 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (18 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (23 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (28 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (33 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (41 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (49 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (54 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (58 minutes ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

Malayali Vartha Recommends