Widgets Magazine
28
Aug / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിശ്വസ്‌തര്‍ വഴി മാണിയെ കുടുക്കാന്‍ ഇടതുപാളയത്തില്‍ ശ്രമം : പൊന്നച്ചന്‍ ആദ്യ ഇര

18 JULY 2014 09:34 AM IST
മലയാളി വാര്‍ത്ത.

കേരള കോണ്‍ഗ്രസ്‌ നേതാക്കളെ കേസില്‍ കുടുക്കാന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനിലെ ഇടതുസംഘടനയുടെ തീരുമാനം. മുന്‍ ധനമന്ത്രി ടി.എം.തോമസ്‌ ഐസക്കിന്റെ നേതൃത്വത്തിലാണ്‌ ഗൂഢാലോചന നടന്നത്‌. ഗൂഢാലോചനയില്‍ യു.ഡി.എഫിലെ ഒരു ഘടകക്ഷിയിലെ തിരുവനന്തപുരത്തെ പ്രദേശിക നേതാവും ഉള്‍പ്പട്ടിരുന്നു. കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗം നേതാക്കളെ തിരഞ്ഞുപിടിച്ച്‌ ആക്രമിക്കാനാണ്‌ സി.പി.എം തീരുമാനിച്ചിരിക്കുന്നത്‌. ഇതിന്റെ ഭാഗമായാണ്‌ മന്ത്രി കെ.എം മാണിക്കെതിരെ രണ്ടു തവണ അഴിമതി ആരോപണവുമായി തോമസ്‌ ഐസക്‌ രംഗത്തെത്തിയത്‌. യു.ഡി.എഫിലെ പ്രമുഖ ഘടകക്ഷിയുടെ നേതാവിന്റെ ഫ്രാക്ഷന്‌ കഴിഞ്ഞ ലോകസഭതെരഞ്ഞെടുപ്പില്‍ സീറ്റ്‌ ലഭിച്ചിരുന്നില്ല. ഇതിന്റെ വൈരാഗ്യമാണ്‌ മാണിയുടെ വിശ്വസ്‌തരായ നേതാക്കളെ കേസില്‍ കുടുക്കാന്‍ അദ്ദേഹത്തെ പ്രരിപ്പിച്ചത്‌. അദ്ദേഹം കണ്ടുപിടിച്ചത്‌ ഇടതുപക്ഷത്തെ പ്രമുഖരെയാണെന്നുമാത്രം.

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്‌.സി) ഡയറക്‌ടറും മാണിഗ്രൂപ്പിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ അഡ്വ.കൊട്ടാരക്കര പൊന്നച്ചന്‍ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ദുര്‍ബലമായ ആരോപണമാണ്‌ കെ.എം.മാണിക്കെതിരെ ഡോ.തോമസ്‌ ഐസക്‌ നിയമസഭയില്‍ ആരോപിച്ചത്‌. കൊട്ടാരക്കര പൊന്നച്ചന്‍ 20 ലക്ഷം  രൂപ പോലെ നാമമാത്രമായ ഒരു തുക കൈക്കൂലി വാങ്ങി മോശക്കാരനാകുമോ എന്ന സംശയം ബാക്കിയാക്കിയാണ്‌ വിവാദം കൊഴുത്തത്‌.പൊന്നച്ചന്‍ തന്റെ കയ്യില്‍ നിന്ന്‌ പണം ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ ആരോപണം ഉന്നയിച്ചതായി പറയപ്പെടുന്ന കൊട്ടാരക്കരയിലെ റിസോര്‍ട്ട്‌ ഉടമയും വ്യക്തമാക്കിയിരുന്നു.എന്നാല്‍ റിസോട്ട്‌ ഉടമയുടെ പ്രസ്‌താവന മനോരമയും കേരളകൗമുദിയും ഒഴിച്ച്‌ മറ്റ്‌ പത്രങ്ങളൊന്നും നല്‍കിയിട്ടില്ല. അതേസമയം പൊന്നച്ചനെതിരെ വ്യാപകമായി വാര്‍ത്ത വരികയും ചെയ്‌തു.കെ.എഫ്‌.സി വര്‍ഷങ്ങളായി സി.പി.എം ന്റെ കൈയ്യിലാണ്‌. കെ.എഫ്‌.സിയുടെ മുന്‍ ചെയര്‍മാന്‍ കഴിഞ്ഞ സര്‍ക്കാരിലെ ശക്തനായ മന്ത്രിയുടെ ഡോക്‌ടറല്‍തീസിസിന്റെ ഗൈഡായിരുന്നു. ബംഗാളിലായിരുന്നു അദ്ദേഹം താമസം. കോര്‍പ്പറേഷനുവേണ്ടി യാതൊന്നും ചെയ്‌തില്ലെങ്കിലും മലയാളിയല്ലാത്ത ഗുരുവിനോട്‌ മന്ത്രി പ്രതിബന്ധത പുലര്‍ത്തി. മാണി മന്ത്രിയായതോടെ കെ.എഫ്‌.സിയിലെ അഴിമതികള്‍ പുറത്തുവന്നു. ചിലരെയൊക്കെ സ്ഥലം മാറ്റി. പിന്നീട്‌ സമരമുണ്ടായി. അഴിമതി പുറത്തുകൊണ്ടുവരാന്‍ ചുക്കാന്‍ പിടിച്ചത്‌ ഇപ്പോള്‍ ആരോപണവിധേയനായ പൊന്നച്ചനാണ്‌. കൊട്ടാരക്കര പൊന്നച്ചന്‍ വഴി കെ.എം.മാണിയെ കുടുക്കാനാണ്‌ തോമസ്‌ ഐസ്‌ക്‌ ലക്ഷ്യമിട്ടത്‌.

ഇതിനിടെ കേരളകോണ്‍ഗ്രസിന്റെ തീരുമാനം എന്നപേരില്‍ ഒരു വാര്‍ത്ത \'മംഗളം\' പ്രസിദ്ധീകരിച്ചു. പൊന്നച്ചനെതിരെയുളള ആരോപണം പാര്‍ട്ടി ശരിവച്ചതായാണ്‌ വാര്‍ത്ത. വാര്‍ത്തയ്‌ക്കുപിന്നില്‍ തിരുവനന്തപുരത്ത്‌ അഭിഭാഷകനായ യു.ഡി.എഫ്‌ നേതാവും മറ്റൊരു യു.ഡി.എഫ്‌ നേതാവുമാണ്‌. ഇരുവരും പൊന്നച്ചന്റെ ബദ്ധശത്രുക്കളാണ്‌. ഇത്തരത്തിലാണ്‌ കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന കേരളാ കോണ്‍ഗ്രസിന്റെ ഗതി എന്താകുമെന്ന്‌ കണ്ടറിയണം. സ്വന്തം നേതാവിനെ കേസില്‍ കുടുക്കാന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ ശ്രമിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടി ഇറാഖില്‍ പോലും ഉണ്ടാകുമോ എന്ന്‌ സംശയമാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജമ്മുവിലെ വൈഷ്‌ണോ ദേവി ക്ഷേത്ര പാതയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 34 ആയി  (27 minutes ago)

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി  (38 minutes ago)

താമരശേരി ചുരത്തിലെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു  (53 minutes ago)

അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവയ്പ്  (1 hour ago)

സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വൈദികന്റെ 11 ലക്ഷം തട്ടിയ പ്രതിയെ പോലീസ് പിടികൂടി  (1 hour ago)

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് ആരോപണം  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു  (2 hours ago)

ഇന്ന് മുതല്‍ ഇന്ത്യയ്ക്ക് മേല്‍ അമേരിക്കയുടെ 50% തീരുവ പ്രാബല്യത്തില്‍ വന്നു  (3 hours ago)

താമരശ്ശേരി ചുരത്തില്‍ വീണ്ടും മണ്ണിടിച്ചില്‍  (4 hours ago)

108 ആംബുലന്‍സ് പദ്ധതിയില്‍ 250 കോടിയുടെ കമ്മിഷന്‍ തട്ടിപ്പ് നടന്നതായി രമേശ് ചെന്നിത്തല  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കേസ്  (5 hours ago)

ആ ഒരൊറ്റ വാക്ക് വാക്ക് മാത്രം മതിയായിരുന്നു സിനിമയുടെ ഭാഗമാകാന്‍  (5 hours ago)

“ബോംബല്ല, ഓലപ്പടക്കം; വി ഡി സതീശൻ വിഡ്ഢി സതീശൻ ആകരുതെന്ന് സന്ദീപ് വാചസ്പതി  (6 hours ago)

കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി  (7 hours ago)

വേലൂരിയെ നീക്കം ചെയ്തത് കൊണ്ട് പ്രശ്നങ്ങൾ അവസാനിക്കുന്നില്ല: ക്രമക്കേടുകളിൽ വിജിലൻസിൻ്റെയും നിയമസഭാ സമിതിയുടെയും അന്വേഷണം വേണം - രമേശ് ചെന്നിത്തല  (7 hours ago)

Malayali Vartha Recommends