Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ

28 JULY 2026 12:20 AM IST
മലയാളി വാര്‍ത്ത

യുവജനങ്ങളുടെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ചവരില്‍ മുമ്പിലായിരുന്നു ബിഗ്മോസ് താരവും നടിയും ആങ്കറുമായ പേളീ മാണി. സമരത്തെ കുറിച്ചും, സമരാനുകൂലികളെ കുറിച്ചും നെഗറ്റീവിസം കുത്തി നിറച്ചാണ് പേളീമാണിയുടെ ഇടപെടല്‍ ഉണ്ടായത്. പേളീമാണിയുടെ പ്രതികരണം വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ യുവജനത മറുപടി കൊടുത്തു തുടങ്ങിയതാണ്. അതിപ്പോഴും തുടരുന്നു. എന്നാല്‍, വിദ്യാര്‍ത്ഥികളുടെ സമരം അവസാനിച്ചു.

മന്ത്രി രാജിവെയ്ക്കുകയും ചെയ്തു. അപ്പോഴും പേളീമാണിക്കുള്ള പൊങ്കാല അവസാനിച്ചിട്ടില്ല. പേളീമാണിക്കു നല്‍കിയിരുന്ന പിന്തുണയും രണ്ടുലക്ഷത്തോളം പേര്‍ പിന്‍വലിച്ചു. ഒരോ ദിവസവും പേളി മാണിക്ക് എതിരെ സോഷ്യല്‍മീഡിയയില്‍ നിരവധി കുറിപ്പുകളും പോസ്റ്റുകളും മീമുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. പേളിയെപ്പോലെ ഒരാളില്‍ നിന്ന് മലയാളികള്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതികരണമാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭ സമയത്ത് വന്നത്. അതുകൊണ്ട് തന്നെയാണ് എല്ലാവരും പേളിക്ക് എതിരെ തിരിഞ്ഞതും വിമര്‍ശിച്ചതും മാസീവായി അണ്‍ഫോളോ നടന്നതും. ഇതോടൊപ്പം സോഷ്യല്‍ മീഡിയയില്‍ റഫീല നിസാര്‍ അഹമ്മദ് എന്നയാള്‍ ഒരു പോസ്റ്റ് ഇട്ടതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സീരിയല്‍ നടിയായ മറ്റൊരു പെണ്ണ് ജീവനുതുല്യം സ്‌നേഹിച്ച ഒരാളുടെ കൂടെ ലവലേശം കുറ്റബോധമില്ലാതെ ജീവിക്കുന്ന ഒരാളില്‍ നിന്ന് നിങ്ങളൊക്കെ എന്താണ് പ്രതീക്ഷിച്ചത്? എന്നാണ് പേളിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന വിവാദത്തില്‍ പ്രതികരിച്ച് റഫീല നിസാര്‍ അഹമ്മദ് ഫേസ്ബുക്കില്‍ കുറിച്ചത്. ആ കുറിപ്പ് ഇങ്ങനെ 'സീരിയല്‍ നടിയായ മറ്റൊരു പെണ്ണ് ജീവനുതുല്യം സ്‌നേഹിച്ച ഒരാളുടെ കൂടെ ലവലേശം കുറ്റബോധമില്ലാതെ ജീവിക്കുന്ന ഒരാളില്‍ നിന്ന് നിങ്ങളൊക്കെ എന്താണ് പ്രതീക്ഷിച്ചത്?.

ബിഗ് ബോസിലേക്ക് പോകാനുള്ള പര്‍ച്ചേസിങ് വരെ ഒന്നിച്ച് ചെയ്ത് എയര്‍പോര്‍ട്ടില്‍ കൊണ്ടുപോയിയാക്കിയ കാമുകിയെ മറന്നാണ് അന്ന് ബിഗ് ബോസിലേ പ്രണയപ്പനിയില്‍ മുങ്ങിപ്പൊങ്ങിയത്. അതൊക്കെ ലൈവ് ടെലികാസ്റ്റ് ചെയ്യുമ്പോള്‍ ആ പെണ്‍കുട്ടി എത്രമാത്രം വേദനിക്കുമെന്ന് പോലും ചിന്തിച്ചില്ല. അതിന്റെ ട്രോമയില്‍ ആ പെണ്ണ് പുറംലോകം പോലും കാണാതെ കഴിച്ചുകൂട്ടി. അവള്‍ ഇന്നും വിവാഹം കഴിക്കാതെ കഴിയുന്നുമുണ്ട്. അതുമാത്രമല്ല രജിത് കുമാര്‍ സഹമത്സരാര്‍ത്ഥിയുടെ കണ്ണില്‍ മുളക് തേച്ച സംഭവത്തില്‍ പേളി അന്ന് ഇട്ടത് കേള്‍ക്കാന്‍ പോലും അറക്കുന്ന കടുത്ത സ്ത്രീവിരുദ്ധമായ പരാമര്‍ശമായിരുന്നു. അന്നേ തകര്‍ന്നതാണ് ഇവരുടെ വ്യക്തിത്വം.

ഏത് നേരവും ക്യൂട്ട്‌നെസ് മെഴുകി നടക്കുന്ന ആളുടെ വായില്‍ നിന്ന് ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ വന്നപ്പോള്‍ തന്നെ ആട്ടിന്‍തോലണിഞ്ഞ ചെന്നായയാണെന്ന് മനസിലായതാണ്. സാമ്പത്തിക ഭദ്രതയും മക്കളെ വിദേശത്ത് പഠിപ്പിക്കാനുള്ള ശേഷിയുമൊക്കെ ഉള്ളതുകൊണ്ട് എന്തും പറയാം എന്ന നിലപാടാണ് പലര്‍ക്കും. മൂന്ന് വട്ടം പരീക്ഷ പേപ്പര്‍ ചോര്‍ച്ച നടന്നിട്ടും പണം വാങ്ങി പരീക്ഷകളെ അട്ടിമറിച്ചതായി കണ്ടെത്തിയിട്ടും പല കുട്ടികളും ആത്മഹത്യയില്‍ അഭയം തേടിയിട്ടും പോലീസിന്റെ അക്രമത്തില്‍ ഒരു പെണ്‍കുട്ടി മരണമടഞ്ഞിട്ടും ഇപ്പോഴും ആ സമരത്തെ നേരമ്പോക്കായി കാണുന്നവര്‍ക്ക് മനസാക്ഷി എന്നൊന്ന് ഇല്ലെന്ന് അടിവരയിടാം.

സ്വന്തം കാര്യത്തിന് വേണ്ടി മറ്റുള്ളവരുടെ ലൈഫ് തന്നെ സ്‌പോയിലാക്കുന്നവര്‍ക്ക് അല്ലേലും ഇതൊക്കെ കാണുമ്പോള്‍ തമാശയായി തോന്നിയേക്കാം എന്നുമായിരുന്നു കുറിപ്പ്. കേന്ദ്ര ഭരണകൂടത്തെ അനുകൂലിക്കുന്ന തരത്തില്‍ വിദ്യാര്‍ത്ഥികളുടെ നഷ്ടങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത രീതിയിലായിരുന്നു പേളി മാണി പ്രതികരിച്ചത്. മലയാള സിനിമ താരങ്ങളില്‍ ചിലരെല്ലാം പേളിക്ക് എതിരെ തിരിഞ്ഞിട്ടുണ്ട്. സി.ജെ.പിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള മൂന്നാം വട്ട ചര്‍ച്ചയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പാണ് തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ധര്‍മേന്ദ്ര പ്രധാന്‍ രാജി പ്രഖ്യാപനം നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (51 minutes ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (52 minutes ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (53 minutes ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (53 minutes ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (54 minutes ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (56 minutes ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (1 hour ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (3 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (3 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ സമരരംഗത്തുണ്ടായിരുന്നവരെ പൊലീസ് വേട്ടയാടുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി  (4 hours ago)

നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! പാറ്റകളെ ചതക്കാൻ മോദി... ഞെട്ടി രാഹുൽ 48 മണിക്കൂറിനുള്ളിൽ.  (4 hours ago)

ഒരടി തോറ്റു..മോദി പതുങ്ങിയത് വെറുതെയല്ല...! ദേ ഈ ബുദ്ധി..! അടുത്ത മാസം രാജ്യത്ത് ഈ മാറ്റങ്ങൾ എല്ലാം ഉടൻ അറിയാം..!  (4 hours ago)

SFI പ്രവർത്തകന്റെ കരണത്തടിച്ച് DYFI; കൂട്ടയടിയിൽ പ്രസിഡന്റിനും പരിക്കേറ്റ് ആശുപത്രിയിൽ..! അടങ്ങാത്ത പക... കേസ്..!"  (5 hours ago)

അമേരിക്കൻ പട്ടാളത്തെ വിളിപ്പിച്ച് ട്രംപ്.യുദ്ധാന്ത്യം കലാശക്കൊട്ട് പേടിച്ച് ഇറാൻ ഇറാനികളുടെ അന്ത്യം  (5 hours ago)

"പാറ്റകളെ ചതക്കാൻ മോദി നിലകേണിയെ ഇറക്കിയത് വെറുതെയല്ല..! അസ്ത്രം കണ്ട് ഞെട്ടി രാഹുൽ..! 48 മണിക്കൂറിനുള്ളിൽ..  (6 hours ago)

Malayali Vartha Recommends