കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍

തൊടുപുഴയില്‍ നിര്‍മാണത്തിലിരിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ നഗരസഭാ എഞ്ചിനീയര്‍ വിജിലന്‍സിന്റെ പിടിയിലായി. തൊടുപുഴ നഗരസഭാ സെക്രട്ടറി ഇന്‍ ചാര്‍ജ് കൂടിയായ എം.ബി. ജോസാണ് പിടിയിലായത്. നഗരത്തിലെ ഹോട്ടലില്‍ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെ ഇയാള്‍ പിടിയിലാകുകയായിരുന്നു. രണ്ട് ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടിരുന്നത്. ഒരു ലക്ഷം രൂപയുമായിട്ടാണ് പിടിയിലാകുന്നത്.
https://www.facebook.com/Malayalivartha


























