ഒളിക്യാമറയില്‍ കുടുങ്ങിയ ആ കോണ്‍ഗ്രസ് യുവ നേതാവ് ആരാണ്?

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസ് യുവ നേതാവിന്റെ ലീലാവിലാസങ്ങള്‍ ഒളിക്യാമറയില്‍ കുടുങ്ങി എന്ന വാര്‍ത്ത ആദ്യം പുറത്ത് വിട്ടത് മംഗളം ദിനപത്രമാണ്. ഉന്നതരെ സ്വാധീനിച്ച് സ്റ്റാര്‍ ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും അത് ഒളിക്യാമറയില്‍ പകര്‍ത്തി അവരില്‍ നിന്നും പണം തട്ടുന്ന സംഘം പിടിയിലായതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. ഹൈക്കോടതി അഭിഭാഷകന്‍ സനലന്റെ നേതൃത്വത്തില്‍ റുക്‌സാനയും സൂര്യയുമാണ് ഇതിനെല്ലാം കളമൊരുക്കിയത്. സനലന്റെ ലാപ്‌ടോപ്പ് പോലീസ് പരിശേധിച്ചപ്പേഴാണ് പല ഉന്നതുടേയും ലീലാവിലാസങ്ങളുടെ വീഡിയോ പോലീസിന് കിട്ടിയത്. അതില്‍ കേണ്‍ഗ്രസ് നേതാവ്, പ്രശസ്‌ത സിനിമാതാരം, പ്രമുഖ ജുവലറി ഉടമ, പ്രമുഖ ബില്‍ഡര്‍ എന്നിവരുടെ വീഡിയോ ഉണ്ടായിരുന്നു.
മംഗളത്തിന്റെ ഈ റിപ്പോര്‍ട്ട് മറ്റു പത്രങ്ങള്‍ ഏറ്റെടുത്തതോടെ തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മൊത്തത്തില്‍ പ്രതിക്കൂട്ടിക്കി. എല്ലാവരുടേയും സ്വഭാവ മഹിമയും മറ്റും കൂട്ടിയും കുറച്ചും നോക്കുമ്പോഴും പല ഉത്തരങ്ങളാണ് ലഭിക്കുന്നത്.
ഈ സമയത്താണ് മംഗളം പത്രം മുമ്പ് പുറത്തുവിട്ട മറ്റൊരു വാര്‍ത്ത കൂടി ഓര്‍ക്കേണ്ടത്. മന്ത്രിമാരില്‍ ഒരാള്‍ക്ക് കാമുകിയുടെ ഭര്‍ത്താവില്‍ നിന്നും അടി കിട്ടിയെന്ന വാര്‍ത്ത മംഗളത്തില്‍ വന്നപ്പോള്‍ അതേറ്റ് പിടിച്ചത് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജായിരുന്നു. എല്ലാ മന്ത്രിമാരേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ മനം നൊന്ത പിസി ജോര്‍ജ് അടികിട്ടിയ ആ മഹാനായ മന്ത്രിയുടെ പേര് വിളിച്ചു പറഞ്ഞു - ഗണേഷ് കുമാര്‍. അതിനെ തുടര്‍ന്നുണ്ടായ പുകില്‍ യാമിനി തങ്കച്ചി ഏറ്റ് പിടിച്ചപ്പോള്‍ ഗണേഷിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. ആ ഒരു തുറന്നു പറച്ചിലില്‍ നിന്നും ഗണേഷ് കുമാറിന് ഇതുവരേയും മോചനം നേടാന്‍ കഴിഞ്ഞില്ല. മന്ത്രിസ്ഥാനം ഇപ്പോഴും കയ്യാലപ്പുറത്തു തന്നെ.
ഇതേ അവസ്ഥയിലാണ് ഇപ്പോള്‍ തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും. എല്ലാവരേയും മുള്‍മുനയില്‍ നിര്‍ത്താതെ ആരെന്ന് തുറന്ന് പറയണമെന്നാണ് തോറ്റ മറ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പറയുന്നത്. ആളുടെ മഹത്വവും ഉന്നത കോണ്‍ഗ്രസ് നേതൃത്വവുമായുള്ള പിടിപാടും കാരണം ഒരാളും ആ പേര് പറയാന്‍ ധൈര്യപ്പെടുന്നില്ല.
ഇതോടെ എല്ലാവരും ഈ യുവ നേതാവിനെ അന്വേഷിച്ച് പരക്കം പാച്ചിലായി. എന്നാല്‍ ആരാണ് ആ യുവ നേതാവെന്നറിയാന്‍ പത്രക്കാര്‍ക്കും അല്‍പം ചിന്തിക്കുന്ന സാധാരണ ജനങ്ങള്‍ക്കും അധികം മെനക്കെടേണ്ടി വന്നില്ല. കാരണം വിരലിലെണ്ണാവുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് കേരളത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോറ്റത്.
തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വയസുള്‍പ്പെടെ
ഇടുക്കി - ഡീന്‍ കുര്യാക്കോസ് (32)
കാസര്‍ഗോഡ് - ടി. സിദ്ദിഖ് (39)
തൃശൂര്‍ - കെ.പി. ധനപാലന്‍ (64)
കണ്ണൂര്‍ - കെ. സുധാകരന്‍ (65)
ചാലക്കുടി - പിസി ചാക്കോ (67)
ആലത്തൂര്‍ - ഷീബ (31)
ആറ്റിങ്ങല്‍ - ബിന്ദു കൃഷ്‌ണ (41)
ആകെ 7 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് കേരളത്തില്‍ താറ്റത്. അതില്‍ രണ്ടെണ്ണം സ്‌ത്രീകളാണ്. അങ്ങനെ ബിന്ദു കൃഷ്‌ണയേയും ഷീബയേയും മാറ്റി നിര്‍ത്തുമ്പോള്‍ പിന്നെ ബാക്കിയാകുന്നത് 5 പേരാണ്. ഈ 5 പേരില്‍ യുവാക്കളെത്ര പേരുണ്ടെന്ന് അന്വേഷിക്കുമ്പോഴാണ് ഞെട്ടുന്നത്.
അതേസമയം തോറ്റ നിഷ്‌കളങ്കനായ യുവ നേതാവ് ഒളിക്യാമറയില്‍ കുടുങ്ങിയ യുവ നേതാവിനോട് കടുത്ത അമര്‍ഷത്തിലാണ്. തന്നെക്കൂടി പ്രതിക്കൂട്ടില്‍ നിര്‍ത്താതെ ഉടന്‍ എല്ലാം തുറന്ന് പറയണമെന്ന് വീഡിയോയില്‍ കുടുങ്ങിയ യുവ നേതാവിനോടും തന്റെ അടുത്ത ഉന്നത കോണ്‍ഗ്രസ് നേതാക്കളോടും ദയനീയമായി അഭ്യര്‍ത്ഥിക്കുന്നുണ്ട്. ഇതിനിടെ പോലീസിന്റെ കൈയ്യിലുള്ള വീഡിയോ രഹസ്യമായി ചോര്‍ത്താനുള്ള നീക്കവും നടക്കുന്നുണ്ട്.
എന്നാല്‍ അവരെല്ലാം നിസഹായരായി കൈ മലര്‍ത്തുന്നു. പൂച്ചയ്‌ക്ക് ആര് മണികെട്ടുമെന്നാണ് ഇനി അറിയേണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക്Like ചെയ്യുക
https://www.facebook.com/Malayalivartha