ഓഖി ദുരന്തത്തില്‍ 300 പേരെ കാണാതായി, 60 പേര്‍ മരിച്ചു, 40 മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്, പുതിയ കണക്കുമായി സര്‍ക്കാര്‍

ഓഖി ദുരന്തത്തില്‍ കാണാതായവരുടെ പുതിയ കണക്കുമായി സര്‍ക്കാര്‍. ദുരന്തത്തില്‍ 300 പേരെ കാണാതായെന്ന് സര്‍ക്കാരിന്റെ പുതിയ കണക്ക്. പൊലീസ്, ഫിഷറീസ്, ദുരന്തനിവാരണ വകുപ്പുകളുടെ കണക്കുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്.
60 പേര്‍ മരിച്ചെന്നാണ് പുതിയ കണക്ക്. 40 മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്. അതേസമയം ദുരന്തം വിതച്ചു രണ്ട് ആഴ്ച കഴിയുമ്‌ബോഴും ദുരിതബാധിതരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും സര്‍ക്കാരിന്റെ പക്കലില്ലെന്ന് ആക്ഷേപമുണ്ട്.
എഫ്.ഐ.ആര്‍ പ്രകാരം കാണാതായവര്‍: തിരുവനന്തപുരം172, കൊച്ചി32. എഫ്‌ഐആര്‍ എഫ്.ഐ.ആര്‍ കൂടാതെയുള്ളവര്‍: കൊല്ലം 13, തിരുവനന്തപുരം83. പുതിയ കണക്കുപ്രകാരം മരണം 60 ആണ്. എന്നാല്‍ മരണസംഖ്യ 70 കടന്നെന്നാണ് അനൗദ്യോഗിക കണക്ക്. തമിഴ്‌നാട്ടില്‍ 14 പേരാണ് ഓഖി ദുരന്തത്തില്‍ മരിച്ചത്.
ഫിഷറീസ് വകുപ്പിന്റെ കണക്കനുസരിച്ച് ചെറുബോട്ടുകളില്‍ പോയ 94 പേരെയും താങ്ങല്‍ വള്ളങ്ങളില്‍ പോയ 13 പേരെയും വലിയ ബോട്ടുകളില്‍ പോയ 29 പേരെയും കണ്ടെത്തിയിട്ടില്ല. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ കണക്കനുസരിച്ച് ജില്ലയില്‍നിന്ന് 256 മത്സ്യത്തൊഴിലാളികളെയാണ് കാണാനുള്ളത്. ഇതില്‍ 94 പേര്‍ നാട്ടില്‍നിന്നും 147 മത്സ്യത്തൊഴിലാളികള്‍ മറ്റ് പല സ്ഥലങ്ങളില്‍നിന്നും മത്സ്യബന്ധനത്തിന് പോയവരാണ്.
അതേസമയം, ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരിച്ച രണ്ട് മല്‍സ്യത്തൊഴിലാളികളുടെ മൃതദേഹം കൂടി കടലില്‍നിന്ന് നേവി കണ്ടെടുത്തു. ഫിഷറീസിന്റെ ബോട്ടില്‍ ബേപ്പൂര്‍ തുറമുഖത്തെത്തിച്ച മൃതദേഹങ്ങള്‍ പിന്നീട് മെഡിക്കല്‍ കോളെജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
https://www.facebook.com/Malayalivartha


























