ആര്‍.എസ്.എസ് ആക്രമണത്തില്‍ ഗുരുതരപരിക്കേറ്റ സി.പി.എം പ്രവര്‍ത്തകന്‍ സാജുവിന്റെ നിലയില്‍ നേരിയ പുരോഗതി

ആര്‍.എസ്.എസ് ആക്രമണത്തില്‍ ഗുരുതരപരിക്കേറ്റ സി.പി.എം പ്രവര്‍ത്തകന്‍ സാജുവിന്റെ നിലയില്‍ നേരിയ പുരോഗതി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ട്രോമോകെയറില്‍ ചികില്‍സയിലാണ് സാജു. ബുധനാഴ്ച രാത്രിയാണ് ശ്രീകാര്യം സ്വദേശി സാജുവിനെ (50) ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച സ്ഥിതി മോശമായതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് ന്യൂറോ സര്‍ജറി ട്രോമ ഐസിയുവില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരവെ കഴിഞ്ഞ ദിവസം മരുന്നുകളോട് പ്രതികരിക്കുകയും, നേരിയ നിലയില്‍ പുരോഗതി ഉണ്ടായതിനെ തുടര്‍ന്നാണ് വെന്റിലേറ്ററില്‍ നിന്നും മാറ്റിയത് .
സി.പി.എം- ആര്‍.എസ്.എസ് സംഘര്‍ഷം നിലനില്‍ക്കുന്ന നഗരപ്രദേശത്ത് ആക്രമണം തുടര്‍ച്ചയായി നടക്കുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പോത്തന്‍കോടിനടുത്ത് വെച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ മണിക്കുട്ടനെ സി.പി.എം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. അതിന്റെ പ്രതികാരമായിരിക്കാം സാജുവിനെതിരെ നടന്നതെന്ന് കരുതുന്നു. സി.പി.എം വഞ്ചിയൂര്‍ ഏര്യാകമ്മിറ്റി അംഗമാണ് സാജു. ബുധനാഴ്ച രാത്രി കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോഴാണ് ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയത്. ഇന്നലെ അടിയന്തരശസ്ത്രക്രീയയ്ക്ക് വിധേയനാക്കിയിരുന്നു.
കണ്ണൂരിന് പിന്നാലെ തലസ്ഥാനത്തും സി.പി.എം- ആര്‍.എസ്.എസ് സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയാകുന്നത് പൊലീസിനും തലവേദനയാകുന്നു. രണ്ട് മാസം മുമ്പ് നടന്ന ആക്രമണത്തില്‍ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിനും പി.കൃഷ്ണപിള്ളയുടെ പ്രതിമയ്ക്കും കേടുപാടുകള്‍ പറ്റിയിരുന്നു. അതിന് മുമ്പ് ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫിന് നേരെ ബോംബെറിഞ്ഞിരുന്നു. സി.സി.ടിവി ദൃശ്യങ്ങളില്ലാത്തതിനാല്‍ പ്രതികളെ പിടികൂടാനായില്ല. എന്നാല്‍ സി.പി.എം ഓഫീസ് ആക്രമിച്ച ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha



























