അറുപത്തി രണ്ടാമത് നെഹ്‌റുട്രോഫി വള്ളംകളി ഇന്ന് പുന്നമട കായലില്‍

അറുപത്തി രണ്ടാമത് നെഹ്‌റുട്രോഫി ജലമേള ഇന്ന് ആലപ്പുഴ പുന്നമട കായലില്‍ അരങ്ങേറും. ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ഗവര്‍ണര്‍ ഷീലദീക്ഷിത് ജലോത്സവം ഉദ്‌ഘാടനം ചെയ്യും. ജലമാമാങ്കത്തില്‍ ഇരുപത്തിരണ്ട് ചുണ്ടന്‍ വളളങ്ങളുള്‍പ്പെടെ എഴുപത്തിരണ്ട് വളളങ്ങള്‍ പങ്കെടുക്കും. രണ്ടരയ്‌ക്ക് ആരംഭിച്ച് അഞ്ചരയ്‌ക്ക് അവസാനിക്കുന്ന തരത്തിലാണ് മത്സരങ്ങളുടെ ക്രമീകരണം. കൊച്ചി ശാസ്‌ത്രസാങ്കേതിക സര്‍വകലാശാലയിലെ വിദഗ്‌ധരുടെ സഹായത്താല്‍ തയാറാക്കിയ പുതിയ സ്റ്റാര്‍ട്ടിംഗ് സംവിധാനമാണ് ഇക്കുറി ഉപയോഗിക്കുന്നത്.
സ്‌റ്റാര്‍ട്ടേഴ്‌സിന്റെയും ഓഫീസേഴ്‌സിന്റെയും നിയമാനുസരണ നിര്‍ദേശങ്ങള്‍ അവഗണിക്കുന്നവരെ അയോഗ്യരാക്കും. അവരുടെ ബോണസ് ആനുകൂല്യങ്ങള്‍ നിരസിക്കുകയും ചെയ്യും. സ്‌റ്റാര്‍ട്ടിംഗ് സംവിധാനത്തിന്റെ പരീക്ഷണവും ഇന്നലെ നടത്തി. രാത്രി വൈകിയാണ് ഒരു പരിധിവരെ ഇത് കൃത്യമായി പരീക്ഷിക്കാനായത്.
കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഇക്കുറി ഒരുക്കിയിട്ടുള്ളത്. നഗരം പൂര്‍ണണായും സിസി ടിവി കാമറാ നിരീക്ഷണത്തിലായിരിക്കും. രണ്‌ടായിരം പോലീസ് ഉദ്യോഗസ്ഥരാണ് വള്ളംകളിയുടെ സുരക്ഷാക്രമീകരണങ്ങള്‍ക്കായി സജീവമായുണ്ടാകുക. ഷാഡോ പോലീസും ഉണ്‌ടാകും. കായലിലെ നിരീക്ഷണത്തിന് എട്ടുബോട്ടുകളില്‍ സ്‌ട്രൈക്കര്‍ പോലീസ് ഉദ്യോഗസ്ഥരുമുണ്ട്. വള്ളംകളിയോടനുബന്ധിച്ച് നഗരത്തില്‍ തന്നെ ഗതാഗതം നിയന്ത്രണവിധേയമാക്കും. ഉച്ചയ്‌ക്ക് 12നു ശേഷം ഡിടിപിസി ജെട്ടിമുതല്‍ പുന്നമടക്കായലിലേക്കും തിരിച്ചും ഒരു ബോട്ടുസര്‍വീസും അനുവദിക്കില്ല. വള്ളംകളി കഴിഞ്ഞ് മടങ്ങുന്നവര്‍ക്കായി കെഎസ്‌ആര്‍ടിസിയും സംസ്ഥാന വാട്ടര്‍ട്രാന്‍സ്‌പോര്‍ട്ടും പ്രത്യേക സര്‍വീസുകളും നടത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha