പേഴ്‌സണല്‍ സ്റ്റാഫിന് കുരുക്കുവീഴും, നിയമം മന്ത്രിസഭാ യോഗത്തില്‍

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്‌റ്റാഫിന്റെ കഴുത്തില്‍ പിടിക്കുന്ന നിയമം അടുത്ത മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കും. നിയമം വരുമ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കാനുള്ള യോഗ്യത നിശ്ചയിക്കും. സ്‌റ്റാഫിന്റെ എണ്ണം കുറയ്‌ക്കാനും ആലോചനയുണ്ട്. മുഖ്യമന്ത്രിയാണ് നിയമനിര്‍മ്മാണത്തിന് മുന്‍കൈയെടുത്തത്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ വ്യാപകമായി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമ നിര്‍മ്മാണത്തെകുറിച്ച് സര്‍ക്കാര്‍ ആലോചിച്ചത്. യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നുള്ളവരെ മാത്രം സ്‌റ്റാഫില്‍ നിയമിക്കണമെന്നാണ് ചട്ടം. കേന്ദ്ര സര്‍ക്കാരില്‍ ഇതേ കീഴ്‌വഴക്കമാണുള്ളത്. ഒരു കേന്ദ്രമന്ത്രിയുടെ സ്റ്റാഫില്‍ സര്‍വ്വീസില്‍ നിന്നും പുറത്തുള്ളവര്‍ ഒന്നോ രണ്ടോ മാത്രമാണ്. എന്നാല്‍ സംസ്ഥാനമന്ത്രിമാരുടെ സ്‌റ്റാഫില്‍ അധികം പേരും പുറത്തുനിന്നുള്ളവരാണ്.
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്‌റ്റാഫില്‍ നിയമനം ലഭിക്കുന്നതിന് 1959 ലെ സര്‍ക്കാര്‍ ഉത്തരവ് പിന്തുടരുന്നത്. ഇതില്‍ സ്റ്റാഫില്‍ നിയമിക്കേണ്ടത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണെന്ന് പറയുന്നുണ്ട്. എന്നാല്‍ അത്യാവശ്യഘട്ടങ്ങളില്‍ സര്‍ക്കാരില്‍ നിന്നല്ലാതെ സ്റ്റാഫിനെ എടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ കര്‍ശനമായ നിയന്ത്രണവും വ്യവസ്ഥ ചെയ്യുന്നുണ്ട്. അതേസമയം 1959 ലെ നിയമം സര്‍ക്കാര്‍ പലവട്ടം ഭേദഗതി ചെയ്‌തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടികാണിക്കുന്നു.
മന്ത്രി അബ്ദുറബിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും പുറത്തായ ഒരുദ്യോഗസ്ഥന്റെ പേരില്‍ ധാരാളം അഴിമതി ആരോപണങ്ങളുണ്ട്. മന്ത്രിയുടെ സ്റ്റാഫില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇദ്ദേഹമായിരുന്നു സ്ഥലം മാറ്റം കൈകാര്യം ചെയ്‌തിരുന്നത്. ഓരോ സ്ഥലം മാറ്റത്തിന് ലക്ഷങ്ങള്‍ വാങ്ങിയിരുന്നുവെന്നാണ് സൂചന.
ഉദ്യോഗസ്ഥന് പണം നല്‍കിയിട്ടുള്ള പലരും മന്ത്രിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിനേതാക്കളെയും വിവരം അിയിച്ചിട്ടും യാതൊരു നടപടിയുമുണ്ടായുല്ല. മുസ്ലീം ലീഗിന്റെ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിലുമുണ്ട് ഒരു അഴിമതി വീരന്‍. എന്നാല്‍ അദ്ദേഹത്തിന്റെ പേരില്‍ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. വിജിലന്‍സ് കേസുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.
പേഴ്‌സണല്‍ സ്റ്റാഫുകളെ കരുതലോടെ നിയമിച്ച ഏക സംസ്ഥാന മന്ത്രി രമേശ് ചെന്നിത്തല മാത്രമാണ്. പേഴ്‌സണല്‍ സ്റ്റാഫ് വിവാദം കൊഴുക്കുമ്പോഴായിരുന്നു രമേശ് മന്ത്രിയായി ചുമതലയേറ്റത്. സ്റ്റാഫുകളെ നിയമിക്കുന്നതിന് മുമ്പ് ഇന്റലിജന്‍സ് പരിശോധന നടത്താനനുവദിച്ചതും മന്ത്രി രമേശ് ചെന്നിത്തലയാണ്. ഐ.എ.എസുകാരനെ പ്രൈവറ്റ് സെക്രട്ടറിയായിനിയമിക്കുക വഴി ഭരണത്തില്‍ സുതാര്യത ഉറപ്പുവരുത്താനും രമേശ് ചെന്നിത്തല ശ്രമിച്ചു. ഏതായാലും വിവാദങ്ങള്‍ക്ക് ഇട നല്‍കാതെയാണ് രമേശിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പേഴ്‌സണല്‍ സറ്റാഫിന്റെ നിയമനത്തില്‍ നിയന്ത്രണം വേണമെന്ന് രമേശ് ചെന്നിത്തലയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇവരുടെ നിയമനത്തില്‍ വിദ്യാഭ്യാസയോഗ്യത മാനദണ്ഡമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha