കേരളമെങ്ങും ബാര്‍, ഓണത്തിന് കല്ലുവാതിക്കല്‍ ആവര്‍ത്തിക്കുമോ ?

വരുന്ന ഓണക്കാലത്ത് കേരളത്തില്‍ മദ്യദുരന്തമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് എക്‌സൈസ് വകുപ്പിലെ ഉന്നതര്‍ തന്നെയാണ് ഇക്കാര്യം സ്ഥിതീകരിക്കുന്നത്. പൂട്ടികിടക്കുന്ന 418 ബാറുകള്‍ തുറക്കാതിരുന്നാല്‍ മദ്യദുരന്ത സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് വകുപ്പ് കണക്കുകൂട്ടുന്നത്. വര്‍ധിച്ചുവരുന്ന മദ്യഉപഭോഗത്തിനനുസരിച്ച് മദ്യം നല്‍കാനാവാത്തതാണ് വകുപ്പിനെ പ്രതിസന്ധിയിലാക്കിയത്. അതേസമയം കോണ്‍ഗ്രസ് പ്രസിഡന്റ് വി.എം. സുധീരന്റെ എതിര്‍പ്പ് അവഗണിച്ച് ബാര്‍ തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ മദ്യദുരന്തമുണ്ടായാല്‍ അത് സുധീരന്റെ തലയില്‍ സര്‍ക്കാര്‍ കെട്ടിവയ്‌ക്കും. ഏതായാലും മദ്യദുരന്തം നടന്നാല്‍ അത് താങ്ങാനുള്ള ശക്തി കേരള സര്‍ക്കാരിന് ഉണ്ടാകില്ല. സര്‍ക്കാര്‍ നിലം പൊത്തുകയായിരിക്കും ഫലം.
കഴിഞ്ഞ ഒരാഴിചയായി ബിവറേജ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ മൂന്നുകോടിയുടെ അധിക വില്‍പന നടക്കുന്നുണ്ട്. ഇത് സര്‍ക്കാരിനെ അത്ഭുതപ്പെടുത്തുകയാണ്. ദിവസേന മൂവായിരം കെയ്‌സ് മദ്യമാണ് അധികമായി വില്‍ക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെ 500 കോടിയുടെ അധികവരുമാനമാണുള്ളത്. കഴിഞ്ഞമാസം 116 കോടിയുടെ അധികവരുമാനമാണ് ബിവറേജിന് ലഭിച്ചത്. സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ബിവറേജിന് 10000 കോടിയുടെ അധികവരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേരളത്തില്‍ മദ്യപാനാസക്തി വര്‍ദ്ധിക്കുകയാണെന്നാണ് എക്‌സൈസ് വകുപ്പിന്റെ കണക്കുകൂട്ടല്‍.
ഇതിനിടെ എക്‌സൈസിന്റെ കണക്കുകള്‍ പൊള്ളയാണെന്ന വാദവുമായി പാര്‍ട്ടിയും രംഗത്തെത്തുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിയുമായി അഭിപ്രായവ്യത്യാസത്തിനു പോകേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെയും എക്‌സൈസ് മന്ത്രിയുടെയും തീരുമാനം. കാരണം പാര്‍ട്ടിയെ എതിര്‍ത്താല്‍ അത് മോശമാകുമെന്നാണ് ഇവര്‍ക്ക് ലഭിച്ച ഉപദേശം.
മുമ്പൊരു ഓണക്കാലത്താണ് കല്ലുവാതിക്കല്‍ മദ്യദുരന്തം ഉണ്ടായത്. നിരവധി പേര്‍ മരിച്ചു. മദ്യത്തിന്റെ ദൗര്‍ലഭ്യമാണ് മദ്യദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. കേരളത്തില്‍ ബാറുകള്‍ പൂട്ടിയതോടെ കേരളത്തിലെമ്പാടും അനൗദ്യോഗിക ബാറുകള്‍ തുറന്നിരിക്കുന്നു. വീടുകളും കടകളും വരെ ബാറുകളായി മാറി. വിമുക്തഭടന്മാര്‍ മദ്യ വില്‌പന നടത്തുന്നു. പല വീടുകളിലും വിദേശമദ്യത്തിന്റെ വന്‍ശേഖരമാണുള്ളത്. കടകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ബാറുകളും വിരവധി. ഇത്തരം അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യാതൊരു നടപടിയും സര്‍ക്കാര്‍ തലത്തില്‍ നിന്നും സ്വീകരിക്കുന്നില്ല.
എക്‌സൈസ് മന്ത്രി വകുപ്പിന്റെ കാര്യം ശ്രദ്ധിക്കാറില്ലെന്നാണ് പറയപ്പെടുന്നത്. കേരളത്തില്‍ എല്ലാവരും മദ്യവിരോധികളാകുമ്പോള്‍ താന്‍ മാത്രം മദ്യാസക്തനാകുന്നതെന്തിനാണെന്നാണ് മന്ത്രിയുടെ ചോദ്യം.
മദ്യത്തിന്റെ ഉപയോഗം വര്‍ധിക്കുകയാണെന്നും അത് നേരിടാനുള്ള സംവിധാനം ബിവറേജ് കോര്‍പ്പറേഷനില്ലെന്നും എക്‌സൈസ് മന്ത്രി മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. മദ്യദുരന്ത സാധ്യതയുണ്ടെന്ന് ആഭ്യന്തരമന്ത്രിയെയും അറിയിച്ചിട്ടുണ്ട്. ഇനിയെന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ നോക്കിക്കോട്ടെ എന്നാണ് മന്ത്രി കെ.ബാബുവിന്റെ വാദം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha