സി.ദിവാകരന്‍, പി.രാമചന്ദ്രന്‍ നായര്‍, വെഞ്ഞാറമൂട് ശശി എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടി

തിരുവനന്തപുരത്തെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി ബെനറ്റ് എബ്രഹാമിനെ നിര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഐ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനമായി.
തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശിയെ മാറ്റി. സംസ്‌ഥാന കൗണ്‍സിലില്‍ പങ്കെടുക്കാതെ വെഞ്ഞാറമൂട് ശശി മടങ്ങി. നിര്‍വാഹക സമിതിയംഗം പി. രാമചന്ദ്രന്‍ നായരെ ജില്ലാ കമ്മറ്റിയിലേക്ക് മാറ്റി. സി. ദിവാകരനെ സംസ്‌ഥാന എക്‌സിക്യൂട്ടീവില്‍ നിന്നു മാറ്റി. രാമചന്ദ്രന്‍ നായരെ ജനയുഗം സിഎംഡി സ്‌ഥാനത്തുനിന്നും ഒഴിവാക്കിയിട്ടുണ്ട്.
പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് വെഞ്ഞാറമൂട് ശശി മാധ്യമങ്ങളോട് പ്രതികരിച്ചു. വിമര്‍ശനത്തന്റെ പശ്‌ചാത്തലത്തില്‍ സെക്രട്ടറി സ്‌ഥാനം ഒഴിയാന്‍ സന്നദ്ധനെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ആരോപണങ്ങളില്‍ ഏറെ ദുഖിതനെന്നും പന്ന്യന്‍ രവിന്ദ്രന്‍ സംസ്‌ഥാന സെക്രട്ടറിയേറ്റില്‍ വ്യക്‌തമാക്കി.
അതേസമയം, സംസ്‌ഥാന ഘടകത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം പ്രതികരിക്കുമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്‌ഡി പറഞ്ഞു. മാധ്യമ വാര്‍ത്തകളുടെ അടിസ്‌ഥാനത്തില്‍ പ്രതികരിക്കാനാകില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. ദേശീയ നിര്‍വാഹക സമിതി ഈ മാസം 18, 19 തീയതികളില്‍ ചേരുമെന്നും കേരള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
പാര്‍ട്ടിയുടെ നയങ്ങളും നിലപാടുകളും കാറ്റില്‍പ്പറത്തിയാണ് സ്‌ഥാനാര്‍ഥിയെ നിശ്‌ചയിച്ചതെന്ന ആക്ഷേപം അന്വേഷിക്കാന്‍ സംസ്‌ഥാന എക്‌സിക്യൂട്ടിവ് അന്വേഷണ കമ്മിഷനെ വച്ചെങ്കിലും സംസ്‌ഥാന കൗണ്‍സില്‍ നിഷ്‌പക്ഷത ഉറപ്പാക്കാന്‍ അതിനെ ഉടച്ചുവാര്‍ത്ത് പുതിയ കമ്മിഷനെ വച്ചു. മൂന്നംഗ കമ്മിഷന്റെ റിപ്പോര്‍ട്ട് ആരോപണങ്ങള്‍ ശരിവച്ചതോടെ ജില്ലാ സെക്രട്ടറിയെ പുറത്താക്കുന്നതും സംസ്‌ഥാന നേതാവിനെ തരംതാഴ്‌ത്തുന്നതും അടക്കമുള്ള കടുത്ത നടപടികളായി. പാര്‍ട്ടിയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ സംസ്‌ഥാന കൗണ്‍സിലിന് ഇതല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നു എന്നതാണ് വാസ്‌തവം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha