കാക്കനാട്ടെ ഗേള്‍സ് ഹോമില്‍ നിന്നു നാലു കുട്ടികള്‍ പുറത്തുകടക്കാന്‍ ശ്രമിച്ചു

കാക്കനാട്ടെ ഗവണ്‍മെന്റ് ഗേള്‍സ് ഹോമില്‍നിന്നു നാലു കുട്ടികള്‍ പുറത്തുകടക്കാന്‍ ശ്രമിച്ചു. മൂന്നു പേരെ അധികൃതര്‍ പിന്നാലെ പാഞ്ഞുപിടികൂടി. വനിതാജീവനക്കാര്‍ ലൈംഗികമായി പീഡിപ്പിക്കുയയും മര്‍ദിക്കുകയും ചെയ്‌തതിനാലാണ് കുട്ടികള്‍ ഇവിടെ നിനിനും രക്ഷപ്പെടാന്‍ ശ്രമിച്ചത്. തിരികെ ഹോമിലേക്ക് പോകില്ലെന്ന് പറഞ്ഞ് കരയുകയായിരുന്നു കുട്ടികള്‍. പതിനാറും പതിനേഴും വയസ്സുള്ളവരാണ് രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടികള്‍.
ഇന്നുച്ചയോടെ പച്ചക്കറി കച്ചവടക്കാരി എത്തിയപ്പോള്‍ വാര്‍ഡന്‍ അഴികളുള്ള വാതില്‍ തുറന്ന തക്കത്തിനു പുറത്തുചാടിയതാണു കുട്ടികള്‍. ഓടിമറയാന്‍ ശ്രമിച്ചെങ്കിലും കാവല്‍ക്കാര്‍ പിന്നാലെ വരുന്നതുകണ്ട് മൂന്നുപേര്‍ പ്രസ് അക്കാദമി കെട്ടിടത്തിനകത്തു കയറി ഒളിക്കാന്‍ ശ്രമിച്ചു. മറ്റൊരാള്‍ കലക്‌ടറേറ്റ് ഭാഗത്തേക്ക് ഓടിമറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha